പാസ്റ്റർ റ്റി.സി മാത്യു നിത്യതയിൽ
കാസറഗോഡ്: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹോസ്ദുർഗ് സെന്റർ
കരിവേടകം സഭാ ശുശ്രുഷകൻ പാസ്റ്റർ റ്റി.സി മാത്യു (64) ഇന്ന് (ഫെബ്രുവരി 13) വൈകുന്നേരം 6 മണിക്ക് ഇഹലോകം വാസം ഉപേക്ഷിച്ചു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പ്രിയ കർതൃദാസന്റെ
സംസ്കാര ശ്രുശൂഷ ഫെബ്രുവരി 15 തിങ്കളാഴ്ച പകൽ 9 മണിക്ക് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം 12 മണിയോടെ പടുപ്പിലുള്ള സഭ സെമിത്തേരിയിൽ. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ശരീരത്തിൽ സ്ട്രോക്ക് അനുഭവപെട്ട തുടർന്ന് ഇടതുവശഭാഗത്ത് ചലനശേഷി നഷ്ടപ്പെട്ട് മംഗലാപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
പ്രിയ ദൈവദാസൻ കഴിഞ്ഞ 30ൽ പരം വർഷങ്ങളായി കാസറഗോഡ് ജില്ലയിൽ തന്നെ ശുശ്രുഷ ചെയ്തു വരികയായിരുന്നു.
Download ShalomBeats Radio
Android App | IOS App
