സുബി വർഗീസ് (33) വാഹനാപകടത്തിൽ മരണപ്പെട്ടു

0 1,153

സൗദി അറേബ്യ: റിയാദിൽ നിന്നും ജിദ്ദയിലേക്ക് നഴ്സുമാരുമായി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നേഴ്‌സുമാരായ കൊല്ലം ആയൂർ സ്വദേശിനി സുബി വർഗീസ് (33), എരുമേലി സ്വദേശി അഖില കളരിക്കൽ എന്നിവരും ഡ്രൈവറും മരണപെട്ടു.

Download ShalomBeats Radio 

Android App  | IOS App 

അസംബ്ലീസ് ഓഫ് ഗോഡ് അഞ്ചൽ സെക്ഷനിൽ ഒഴുപാറക്കൽ സഭാംഗമായ ജേക്കബ് ജി. മാത്യുവിൻറ ഭാര്യ ആണ് മരണപ്പെട്ട സുബി. 8 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്, പുലർച്ചെ 4.30 ഓടെയാണ് അപകടം സംഭവിക്കുന്നത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. റിയാദിൽ നിന്നും താഇഫിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.
മകൾ: അന്ന മറിയം ജേക്കബ്.

എ.ജി ഉംബെർനാട് സഭാശുശ്രൂഷകൻ പാസ്റ്റർ ഷിബു ബേബിയുടെ സഹോദരി കൂടിയാണ്  സുബി.

You might also like
Comments
Loading...