പ്രശസ്ത സുവിശേഷകൻ ഡോ. സാം ടി കമലേശൻ (90) നിത്യതയിൽ

0 455

ചെന്നൈ: മെഥഡിസ്റ്റ് ശുശ്രൂഷകനും ഫ്രണ്ട്സ് മിഷണറി പ്രയർ ബാൻഡ് (എഫ്എംപിബി) സ്ഥാപക അംഗങ്ങളിൽ ഒരാളും, മുൻ പ്രസിഡന്റുമായ ഡോ. സാം ടി കമലേശൻ നിത്യതയിൽ പ്രവേശിച്ചു. ഇൻഡ്യയിലെ ഏറ്റവും വലിയ വർത്തമാനകാല
സ്വദേശി മിഷണറി പ്രസ്ഥാനങ്ങളിൽ ഒന്നാണ് എഫ്എംപിബി. രണ്ടായിരത്തിന്റെ പ്രാരംഭ വർഷങ്ങളിൽ മാരാമൺ കൺവൻഷനിലെ സ്ഥിര പ്രഭാഷകനായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

1930-ൽ തമിഴ്‌നാട്ടിലെ ചെന്നൈയിൽ ജനിച്ച സാം ടി കമലേഷൻ 1957 ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് വെറ്ററിനറി സയൻസ് ബിരുദം നേടി. മൂന്ന് വർഷത്തിന് ശേഷം അമേരിക്കയിലെ അസ്ബറി തിയോളജിക്കൽ സെമിനാരിയിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദവും മാസ്റ്റർ ഓഫ് തിയോളജി ബിരുദവും 1971 ൽ ഡോക്ടർ ഓഫ് ഡിവിനിറ്റി ബിരുദവും നേടി. 1971ൽ സാമുവലിന് എമോറി സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് സേക്രഡ് തിയോളജി ബിരുദം ലഭിക്കയുണ്ടായി.

1961 ൽ ​​മെഥഡിസ്റ്റ് ചർച്ചിൽ പാസ്റ്ററായി മിനിസ്ട്രി ജീവിതം ആരംഭിച്ച കമലേഷൻ ഏഴ് വർഷവും 1971 മുതൽ 1974 വരെ ശുശ്രുഷകനായി തുടർന്നു. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം, ഇംഗ്ലീഷിലും തമിഴിലുമായി നിരവധി ക്രിസ്തീയ ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. 1974 ൽ വേൾഡ് വിഷൻ ഇന്റർനാഷണലിന്റെ വൈസ് പ്രസിഡന്റായ അദ്ദേഹം 1996 വരെ അവിടെ സേവനം ചെയ്തു. 1980 ൽ വേൾഡ് വിഷൻ പാസ്റ്ററൽ കോൺഫറൻസിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1985-ൽ സാമുവൽ വേൾഡ് വിഷൻ ഇന്റർനാഷണലിൽ ഇവാഞ്ചലിസം & ലീഡർഷിപ്പ് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.

ഭാര്യ: അഡൈല ബാലരാജ്
മക്കൾ: സുന്ദർരാജ് മാർക് കമലേശൻ, നിർമ്മല രൂത്ത് കമലേശൻ, മനോഹരൻ പോൾ കമലേശൻ.

You might also like
Comments
Loading...