ശ്രീമതി അന്നമ്മ സാമുവേൽ (89) അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

0 560

ഹ്യുസ്റ്റൺ : പുനലൂർ ചാലക്കോട് തടത്തിൽ കിഴക്കേതിൽ പരേതനായ ശ്രീ സി സി സാമുവേലിന്റെ ഭാര്യ ശ്രീമതി അന്നമ്മ സാമുവേൽ (കുഞ്ഞമ്മ – 89 വയസ്സ്) ഫെബ്രുവരി 28 ഞാറാഴ്ച്ച ഹ്യുസ്റ്റണിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പരേത ഇരവിപേരൂർ ഓമമൂട്ടിൽ പരേതരായ ശ്രീ വർഗീസിന്റെയും ശ്രീമതി ഏലിയാമ്മ വർഗീസ്സിന്റെയും മകളാണ്.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : മേഴ്‌സി ഡാനിയേൽ, അന്നമ്മ ജോഷ്വാ (സൂസി), റോസമ്മ പ്രസാദ്, സാലി മാത്യൂസ് (സാലമ്മ) (എല്ലാവരും ഹ്യുസ്റ്റൺ), ജേക്കബ് സാമുവേൽ (പൊന്നച്ചൻ, പുനലൂർ), വർഗീസ് സാമുവേൽ (ബിജു – ബാൻബറി, ഓക്സ്ഫോർഡ്, യു കെ).

മരുമക്കൾ : സി ജി ഡാനിയേൽ (ബാബു, ഹ്യുസ്റ്റൺ), ജോഷ്വാ സാമുവേൽ (ബാബു), പ്രസാദ് ജോർജ്, എബ്രഹാം മാത്യൂസ് (ബില്ലി) (എല്ലാവരും ഹ്യുസ്റ്റൺ), മിനി ജേക്കബ് (പുനലൂർ), നിസ്സി വർഗീസ് (യു കെ).

കൊച്ചുമക്കൾ : ഷെറിൻ ഡാനിയേൽ, ഷിബിൻ ഡാനിയേൽ – ആഷ്‌ലി, ഡോ. ജെയ്സൺ ജോഷ്വാ – പമേല, എസ്രാ (മകൻ), ജയ്മി ജോഷ്വാ – ബെക്കി, ബെസ്സൻ പ്രസാദ്, അക്സ പ്രസാദ്, നിസ്സി മാത്യൂസ്, റീബ മാത്യൂസ്, ആശിഷ് ജേക്കബ്, അഭിഷേക് ജേക്കബ്, ലിയാ വർഗീസ്, ലീവായ് വർഗീസ്.

പൊതുദർശനം മാർച്ച് 6 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഹ്യുസ്റ്റൺ ഐ പി സി ഹെബ്രോൻ ചർച്ചിൽ (4600, S. Sam Houston Pkway E, Houston, TX 77048) വച്ചും തുടർന്ന് സംസ്കാര ശ്രുശൂഷ പെയർലാൻഡ് സൗത്ത് പാർക്ക്‌ സെമിത്തെരിയിൽ (1310, N Main St, Pearland, TX 77581) നടത്തപ്പെടും. ശ്രുഷുഷകൾക്ക് ഐ പി സി ഹെബ്രോൻ സീനിയർ ശ്രുഷഷകൻ പാസ്റ്റർ സാബു വർഗീസ് നേത്ര്വതം നൽകും.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...