പാസ്റ്റർ കെ ജി സാമുവേൽ അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,470

ഡാളസ് : സുവിശേഷത്തിന്റെ ധീരപടയാളിയും, ഗായകനും, ക്രിസ്തീയ ഗ്രന്ഥകർത്താവും, ദീർഘകാലം ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശ്രുശൂഷകനുമായിരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പാസ്റ്റർ കെ ജി സാമുവേൽ ഡാളസിൽ വച്ച് മാർച്ച് 8 തിങ്കളാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു.

Download ShalomBeats Radio 

Android App  | IOS App 

കൊട്ടാരക്കര ആനയത്ത് ബെഥേൽ ഹൗസിൽ ശ്രീ സി ജെ വർഗീസിന്റെ മകനായി ജനിച്ച പരേതൻ പത്താം ക്ലാസ് പഠനത്തിന് ശേഷം വടക്കേ ഇന്ത്യയിൽ സുവിശേഷ പ്രവർത്തനത്തിനായി പോകുകയും ഇറ്റാർസിയിൽ ബൈബിൾ സ്കൂൾ പഠനം നടത്തുകെയും, തുടർന്ന് ദീർഘകാലം വിവിധ ബൈബിൾ സ്കൂളുകളിൽ പഠിപ്പിക്കുകെയും, വളരെ കഷ്ടതയിൽ കൂടി സുവിശേഷവേല ചെയ്തിട്ടുമുണ്ട്.

തികഞ്ഞ ഒരു ഭക്തനായി വളരെ എളിമയോടെ ജീവിച്ച പരേതൻ ഉണർവ് ഗീതങ്ങൾ എന്ന തലക്കെട്ടിൽ ധാരാളം ക്രൈസ്തവ ഹിന്ദി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കൂടാതെ ലേവ്യ പുസ്തക വ്യാഖ്യാനം, സാത്താനും തന്ത്രങ്ങളും എന്നീ മലയാള ഗ്രന്ഥങ്ങളും, റോമിയോൻ കി പത്രി എന്ന ഹിന്ദി പുസ്തകവും, റിലീജിയൻസ് ആൻഡ് ഇവാൻജെലിസം എന്ന ഇംഗ്ലീഷ് കൃതിയും രചിച്ചിട്ടുണ്ട്.

1992 ൽ അമേരിക്കയിലേക്ക് കുടിയേറിയെങ്കിലും തുടർന്നും വടക്കേ ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ഒരു ധീര പടയാളിയെ പോലെ വളരെ ഉത്സാഹത്തോടെ കൂടി 60 ൽ പരം വർഷങ്ങളായി പ്രേഷിത പ്രവർത്തനങ്ങളിൽ ഒരു പങ്കാളിയായിരുന്നു. നോയിഡ, ഗുഡ്ഗാവ്, പട്ന, കൊൽക്കട്ട, ഗ്രീൻപർക്ക്, കോഹിമ, നാഗാലാ‌ൻഡ്, ഭൂട്ടാൻ, ഗുവഹാത്തി, മണിപ്പൂർ, ഹരിയാന, ചത്തിസ്ഗഡ്, കർണാടക എന്നിവ കൂടാതെ വിവിധ സ്ഥലങ്ങളിൽ വളരെ കഷ്ടതയോടും പ്രയാസത്തോടും വളരെ ദൂരം നടന്നും തന്റെ കുടുംബവുമായി സുവിശേഷ പ്രവർത്തനം നടത്തിയിട്ടുണ്ട്.

വടക്കേ ഇന്ത്യയുടെ അപ്പോസ്‌തോലൻ എന്ന് അറിയപ്പെടുന്ന കർത്തൃദാസൻ പാസ്റ്റർ കെ റ്റി തോമസിന്റെ നിയന്ത്രണത്തിലുള്ള ഐ പി സി നോർത്തേൺ റീജിയണിൽ 30 ൽ അധികം സഭകളുടെ സെന്റർ പാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ : ശ്രീമതി ലേയമ്മ സാമുവേൽ. മക്കൾ : ഗ്രേസ് ജിജി, ജോയ്‌സ് ജേക്കബ്, ജോളി ബെന്റി (എല്ലാവരും യു എസ് എ). മരുമക്കൾ : ജിജി തോമസ്, മാത്യു ജേക്കബ്, ബെന്റി മാത്യു. ആറ് കൊച്ചുമക്കളുമുണ്ട്.

ബോഡി വ്യൂവിംഗ് മാർച്ച് 12 വെള്ളിയാഴ്ച്ച വൈകിട്ട് 6.30 മണിക്ക് IPC Tabernacle Church, 9121 Ferguson Road, Dallas, Texas 75228 ൽ നടന്നതിന് ശേഷം സംസ്കാര ശ്രുശൂഷ മാർച്ച് 13 ശനിയാഴ്ച്ച രാവിലെ 9.30 മണിക്ക് (New Hope Funeral Home & Memorial Garden (500 UD 80 Sunnywale, TX 75182) സെമിത്തേരിയിൽ നടക്കും.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...