ദക്ഷിണാഫ്രിക്കൻ സുവിശേഷ പ്രസംഗകനായ കീത്ത് ഡാനിയേൽ (74) അന്തരിച്ചു

0 1,153

കേപ്ടൗൺ: അതുല്യമായ പ്രഭാഷണത്തിനും വേറിട്ട പ്രസംഗശൈലിക്കും പേരുകേട്ട ദക്ഷിണാഫ്രിക്കൻ സുവിശേഷ പ്രസംഗകനായ കീത്ത് ഡാനിയേൽ (74) ഇന്ന് ആശുപത്രിയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡ് സംബന്ധ ചികിത്സയിലായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്നുള്ള കീത്ത് ഡാനിയേൽ (1946-2021) ആഫ്രിക്കൻ ഇവാഞ്ചലിസ്റ്റിക് ബാൻഡിനൊപ്പം ഒരു സുവിശേഷകനായിരുന്നു. സഹോദരന്റെ മാനസാന്തരത്താനു ശേഷം താനും കർത്താവിനെ രക്ഷകനായി സ്വീകരിച്ചു; അതിനുശേഷം അവരുടെ മാതാപിതാക്കളും അനേക കഠിന അനുഭവങ്ങളെ താണ്ടി ക്രിസ്തുവിനെ സ്വീകരിച്ചു. ക്രിസ്തീയ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ, തിരുവെഴുത്തിന്റെ വലിയ ഭാഗങ്ങൾ മന:പാഠമാക്കാൻ കീത്തിനെ പരിശുദ്ധാത്മാവ് പ്രാപ്തനാക്കി. ദൈവവചനം പ്രസംഗിക്കുകയും കേപ്ടൗണിലെ ഗ്ലെൻവർ ബൈബിൾ കോളേജിൽ പ്രഭാഷണം നടത്തുകയും ചെയ്തു. വടക്കേ അമേരിക്കയിലേക്ക് ഇരുപതിലധികം സുവിശേഷ പര്യടനങ്ങൾ നടത്തിയിട്ടുണ്ട്.
ഭാര്യ: ജെന്നിഫർ
മക്കൾ: സാമുവൽ, റോയി, റോയൽ.

You might also like
Comments
Loading...