പാസ്റ്റർ സി.എം. മാത്യു (71) വിന്റെ സംസ്ക്കാര ശുശ്രൂഷ നാളെ
മല്ലപ്പള്ളി: കഴിഞ്ഞ ദിവസം വേലതികച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ പാസ്റ്റർ ചക്കുതറ സി.എം.മാത്യു (ബേബി -71) വിന്റെ ഭൗതികശരീരം, 2021 മാർച്ച് 20 ശനിയാഴ്ച നടത്തപ്പെടും. കുറിയന്നൂർ ചക്കുതറ കുടുംബാംഗമായ പരേതരായ സി. എം മത്തായിയുടേയും ഏലിയാമ്മയുടെയും മൂത്തമകനാണ് പാസ്റ്റർ മാത്യു. തോട്ടക്കാട് തണുങ്ങുംപതിക്കൽ കുടുംബാംഗമായ സൂസമ്മയാണ് ഭാര്യ.
Download ShalomBeats Radio
Android App | IOS App
ശനിയാഴ്ച രാവിലെ 8.00 മണിക്ക് മല്ലപ്പള്ളിയിലുള്ള വസതിയിൽ കൊണ്ടുവരുന്നതും തുടർന്ന് സംസ്കാര ശുശ്രൂഷ 9.00 നു തുടങ്ങി ഉച്ചക്ക്12.00 വരെ മല്ലപ്പള്ളി സിയോൻ പുരത്ത് (ഐ.പി.സി.) പൊതുദർശനത്തിനും ശുശ്രൂഷയ്ക്കും ശേഷം ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ, കുന്നന്താനം രഹബോത്ത് ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.
1969 മുതൽ ശാരോൻ ഫെലോഷിപ്പിൻ്റെ മേൽപ്പാടം, മുണ്ടത്താനം, മുട്ടുമൺ, പഴമ്പള്ളി, മഞ്ഞാടി, കുഴിക്കാല, കണ്ണംപള്ളി, ചാത്തങ്കരി, എലിക്കാട്ടൂർ,കണ്ണാടി, കണിച്ചുകുളം എന്നി സഭകളിൽ ശുശ്രൂഷകനായിരുന്നു. ദീർഘ വർഷങ്ങൾ ശാരോൻ ബൈബിൾ കോളജ് അധ്യാപകനായിരുന്നു.
മക്കൾ: ഡോളി, പാസ്റ്റർമാരായ ഗോഡ്ലി, ഫിന്നി;
മരുമക്കൾ: കവുങ്ങുംപ്രയാർ മുണ്ടയ്ക്കാമണ്ണിൽ ലിജു ജോർജ് (ഗുജറാത്ത്), മല്ലപ്പള്ളി മേത്രയിൽ ബ്ലസ്സി (യു.കെ), വാളക്കുഴി തൊട്ടിയിൽ ബ്ലസ്സി (ഡൽഹി).