ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേൽ അന്തരിച്ചു

തിരുവനന്തപുരം: സംഗീതജ്ഞൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേൽ (74) അന്തരിച്ചു. തിരുവനന്തപുരം വിതുര തോട്ടുമുക്കിലാണ് താമസം. സംസ്കാരം ശനിയാഴ്ച കവടിയാർ സാൽവേഷൻ ആർമി സെമിത്തേരിയിൽ.
Download ShalomBeats Radio
Android App | IOS App
കേരള സർവകലാശാലയിൽ അസി. റജിസ്ട്രാറായിരുന്നു. കുറച്ചു നാളുകളായി മകനോടൊപ്പം എറണാകുളത്തായിരുന്നു താമസം. അസുഖബാധിതനായതിനെത്തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് വിതുരയിലെ വീട്ടിലേക്കു മാറ്റി. ഭാര്യ: രാജമ്മ. മകൾ: ജിസി ഗിഫ്റ്റ് (പരേത).