കഴിഞ്ഞ ദിവസം അന്തരിച്ച പാസ്റ്റർ എ.ജെ സമുവേലിന്റെ ഭാര്യയും മകനും നിത്യതയിൽ ചേർക്കപ്പെട്ടു

0 1,077

ഇൻഡോർ: കോവിഡ് രോഗം പിടിപെട്ട് 10 ദിവസം മുമ്പ് കർത്താവിൽ നിദ്രപ്രാപിച്ച കർത്തൃദാസൻ ഇൻഡോർ പെന്തെക്കോസ്ത് ചർച്ച് സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ, വടശ്ശേരിക്കര കുമ്പളാംപൊയ്ക ആനക്കുഴിക്കൽ പാസ്റ്റർ എ.ജെ. സാമുവേലിന്റെ ഭാര്യയും മകനും കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞമ്മ സാമുവൽ (82), മകൻ ജോൺസൻ സാമുവൽ (60) എന്നിവർക്ക് കോവിഡ് ബാധിക്കുകയും ഏപ്രിൽ 16ന് ജോൺസനും ഏപ്രിൽ 17 ന് കുഞ്ഞമ്മയും നിര്യാതരായി.  കുഞ്ഞമ്മ, ജോൺസൻ എന്നിവരുടെ സംസ്കാരം ഏപ്രിൽ 18 ന് ഇൻഡോറിൽ നടത്തി. ഒരു ഭവനത്തിലെ മൂന്നു പേരുടെയും മരണം കുടുംബാംഗങ്ങളെയും ദൈവസഭയെയും നാടിനെയും ദു:ഖത്തിലാഴ്ത്തി.

You might also like
Comments
Loading...