പാസ്റ്റർ തോമസ്‌കുട്ടി ഡാനിയേൽ (72) നിത്യതയിൽ

0 1,639

സമ്പൽപൂർ: ഒഡീഷയുടെ അപ്പോസ്തലൻ എന്നറിയപ്പെടുന്ന പാസ്റ്റർ തോമസ്‌കുട്ടി ഡാനിയേൽ (72) കോവിഡ് മൂലം കർത്തൃന്നിധിയിൽ ചേർക്കപ്പെട്ടു. ഒഡിഷയിലെ സമ്പൽപ്പൂർ ഡിസ്ട്രിക്റ്റിലെ ഹിറാകുഡ് പെന്തെകൊസ്തൽ ചർച്ച് സ്ഥാപകനാണ്, തുവയൂർ മഞ്ചാടിക്കുഴിയിൽ കുടുംബാംഗമായ പാസ്റ്റർ തോമസ്‌കുട്ടി. കഴിഞ്ഞ 47 വർഷമായി ഹിറാകുഡിലെ ഈ സഭയുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം.

Download ShalomBeats Radio 

Android App  | IOS App 

അടൂർ തുവയൂർ ചർച്ച ഓഫ് ഗോഡ് സഭംഗമായ പാസ്റ്റർ തോമസുകുട്ടി 1970 കളുടെ തുടക്കത്തിൽ മുംബയിൽ ചർച്ച ഓഫ് ഗോഡിനോട് ചേർന്നാണ് സുവിശേഷവേല ആരംഭിക്കുന്നത്. തുടർന്ന് പ്രത്യേക ദൈവിക നിയോഗത്താൽ ഒറീസയിലെ ഹിറാകുഡ് എന്ന സ്ഥലത്ത് ചെന്ന് സ്വതന്ത്രമായി സഭാ പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. ആയിരക്കണക്കിന് ആളുകളെ വിശ്വാസത്തിലേക്ക് നയിച്ച പാസ്റ്റർ തോമസുകുട്ടി നിരവധി ലോക്കൽ സഭകൾ സ്ഥാപിക്കുന്നതിനും നേതൃത്വം നൽകി.

ഭാര്യ: അമ്മിണി,
മക്കൾ: ജോയിസ്, ജോമോൾ, പാസ്റ്റർ ജോസ്.

You might also like
Comments
Loading...