ഛത്തീസ്ഗഢിൽ കോവിഡ് ബാധിച്ച് മലയാളി കന്യാസത്രീ മരിച്ചു

0 1,144

ഭിലായ് സെൻ്റ് തോമസ് കോൺവെൻറ് അംഗം സിസ്റ്റർ ആൻ (53) ആണ് കോവിഡ് രോഗത്തെ തുടർന്നുണ്ടായ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് മരിച്ചത്. ഹൈദരാബാദിലെ ബി.ബി.ആർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

എറണാകുളം ജില്ലയിലെ ആമ്പല്ലൂരിൽ പുത്തൻപുരക്കൽ പി പി സോളമന്റെയും സാറാമ്മ സോളമൻറയും മകളാണ്.

സെൻറ് തോമസ് മിഷനിലൂടെ മിഷനറി പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്നു. സെൻ്റ്. തോമസ് മിഷൻ്റ നേതൃത്വത്തിൽ ഉൾഗ്രാമങ്ങളിലും ചേരി പ്രദേശങ്ങളിലുമുള്ള ബാലവാടികൾക്കും തയ്യൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങുവാൻ നേതൃത്വം നൽകി. ജീവൻ ജ്യോതി അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാരിയായിരുന്നു.

You might also like
Comments
Loading...