കോലത്ത് ജോർജ്ജ് ജോണിൻ്റെ ഭാര്യ അന്നമ്മ ജോർജ് (ശാന്തമ്മ-70) നിത്യതയിൽ

0 662

തിരുവല്ല: ചര്‍ച്ച്‌ ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രിയുടെ സംസ്ഥാന കമ്മിറ്റി അംഗവും, തിരുവല്ല ചര്‍ച്ച്‌ ഓഫ് ഗോഡ് സഭാംഗവുമായ കോലത്ത് ജോർജ്ജ് ജോണിൻ്റെ ഭാര്യ അന്നമ്മ ജോർജ് (ശാന്തമ്മ-70) കർത്തൃസന്നിധിയിൽ ചേര്‍ക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചില ദിവസങ്ങളായി ആശുപത്രിയില്‍ ആയിരുന്നു. ദീര്‍ഘകാലം കുവൈറ്റില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന പരേത ചര്‍ച്ച്‌ ഓഫ് ഗോഡ് കുവൈറ്റ്‌ ദൈവസഭയുടെ സജീവ അംഗവും, കെ.ടി.എം.സി.സിയുടെ അംഗവുമായിരുന്നു. സംസ്ക്കാര ശുശ്രൂഷ 24-4-21 ശനിയാഴ്ച്ച രാവിലെ 8.30നു തിരുവല്ല രാമൻചിറയിലുള്ള കൺവൻഷൻ സ്റ്റേഡിയത്തിലാരംഭിച്ച് 12.00 നു കറ്റോടുള്ള സഭാ സെമിത്തേരിയിൽ നടക്കുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

മക്കള്‍: റൂബി (കുവൈറ്റ്‌), റിന്‍സി (കുവൈറ്റ്‌), റെറ്റി (യു.എസ്.എ)
മരുമക്കൾ: സുനിൽ, ജയിസൺ, ലൂക്ക് ജയിംസ്;
കൊച്ചുമക്കൾ: ഗബ്രിയേൽ, എലൈജ, എമ്മ, അബിഗേൽ, ഇവാന, എസ്രാ.

You might also like
Comments
Loading...