ജൂലി ബിജോ (40) യുടെ സംസ്കാരം ഏപ്രിൽ 26 ന്

0 1,894

ബാംഗ്ലൂർ: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ബ്രദർ സന്തോഷ് (ബിജോ റ്റി ജോൺ, തേവലക്കര) യുടെ ഭാര്യ ജൂലിയറ്റ് ബിജോ (ജൂലി-40) യുടെ സംസ്കാരം ഏപ്രിൽ 26 തിങ്കൾ രാവിലെ 8.00ന് കോട്ടയം തെള്ളകം അടിച്ചിറയിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മാങ്ങാനം കോർണർസ്റ്റോൺ ക്രിസ്ത്യൻ മിഷൻ സഭാ സെമിത്തേരിയിൽ. തെള്ളകം അടിച്ചിറയിൽ എ.ജെ.കുര്യാക്കോസിൻ്റെയും ചിന്നമ്മയുടെയും നാലാമത്തെ മകളാണ് പരേത.

Download ShalomBeats Radio 

Android App  | IOS App 

ദീർഘ വർഷങ്ങളായി ബെംഗളുരു എം.എസ്. പാളയിൽ സ്ഥിരതാമസമാക്കിയിരുന്ന ബ്ര. ബിജോയും കുടുംബവും ബാംഗ്ലൂരിൽ ജാലഹള്ളി കരിസ്മാറ്റിക് അസംബ്ലീ ഓഫ് ജീസസ് ക്രൈസ്റ്റ് സഭാംഗങ്ങളായിരുന്നു. സഹോദരി ജൂലി വിദ്യാരണ്യപുര ദേവമാതാ സെൻട്രൽ സ്ക്കൂൾ അധ്യാപികയായിരുന്നു. ഏപ്രിൽ 15ന് ജൂലിയറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബെംഗളുരുവിലെ ആശുപത്രികളിൽ കിടക്ക ലഭിക്കാത്തതിനാൽ ചികിത്സക്കായി കോട്ടയത്ത് കൊണ്ട് വന്നതായിരുന്നു. കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന ജൂലിക്ക് കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ലഭിച്ചതിൻ്റെ പിറ്റേന്ന് ഏപ്രിൽ 22 ഉച്ചയ്ക്ക് 1.45 ന് ഹൃദയ സ്തംഭനം മൂലമായിരുന്നു മരണം.

മക്കൾ: ജോഷ്യാ, ബെൻ (ഇരുവരും സെന്റ് ക്ലാരറ്റ് ഹൈസ്ക്കൂൾ ജാലഹള്ളി വിദ്യാർത്ഥികൾ)
സഹോദരങ്ങൾ: പാസ്റ്റർ ജോമോൻ, എബി, ജേക്കബ്.

You might also like
Comments
Loading...