ചികിത്സ വൈകി: മലയാളിക്ക് മുംബൈയിൽ ദാരുണാന്ത്യം

0 1,778

ബോയ്സർ: തരാപ്പൂരിൽ താമസിക്കുന്ന മല്ലപ്പള്ളി കീഴ്‌വായ്പൂർ മുണ്ടയിൽ വീട്ടിൽ കൊച്ചുമോൻ ഫിലിപ്പിൻ്റെ ഭാര്യ ശാന്തമ്മ (കൊച്ചുമോൾ-42) യാണ് തക്കസമയത്ത് ചികിത്സ ലഭ്യമാകാത്തിനെ തുടർന്ന് മരിച്ചത്. ഒരു നേഴ്സ് കൂടിയായ ശാന്തമ്മ സുവാർത്ത സഭാംഗമാണ്. ചില ദിവസങ്ങൾക്ക് മുമ്പ് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ ആൻ്റിജൻ ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നു. നിലവിൽ ആശുപത്രികളിലെ പ്രതിസന്ധികൊണ്ട് ഒരാഴ്ചയായി ചെറിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും വീട്ടിൽ തന്നെ കഴിയുവാൻ നിർബന്ധിതയാവുകയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

എന്നാൽ അസുഖം കുറയാതെ വന്നപ്പോൾ അടുത്തുള്ള ആശുപത്രിയിൽ പോയി പരിശോധിച്ചെങ്കിലും അവർ മരുന്ന് നൽകി വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. വീട്ടിലിരുന്ന് സമ്പർക്ക വിലക്കിൽ പരിചരിച്ചാൽ മതിയെന്നായിരുന്നു ആശുപത്രി ജീവനക്കാർ പറഞ്ഞത്. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ രോഗം മൂർഛിക്കുകയും ചികിൽസക്കായി ആശുപത്രി പ്രവേശനത്തിനായി നെട്ടോട്ടമോടുമ്പോഴായിരുന്നു ആംബുലൻസിൽ തന്നെ മരണം സംഭവിച്ചത്. സംസ്കാരം നടന്നു. ദുഃഖത്തിലായിരിക്കുന്ന കുടുബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക.

You might also like
Comments
Loading...