ഇവ. ജോൺ എൽസദായിയുടെ സഹധർമ്മിണി എൽസി ജോൺ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

0 4,923

ബെംഗളുരു: ബെംഗളൂരിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ട, ക്രൈസ്തവ എഴുത്തുകാരനും ശാലോം ധ്വനി ചീഫ് എഡിറ്ററുമായ പത്തനാപുരം പെരെത്ത് പുത്തൻവീട്ടിൽ ജോൺ എൽസദായിയുടെ ഭാര്യ എൽസി ജോൺ വർഗീസിന്റെ (68) ഭൗതിക ശരീരത്തിന്റെ സംസ്കാര ശുശ്രൂഷ മെയ് 8 ന് ശനിയാഴ്ച ന്യൂജഴ്സിയിലെ ഹക്കൻസാക്കിൽ 8-ാം തീയതി 9.00 am – 11.00 am (ഇന്ത്യൻ സമയം വൈകുന്നേരം 6.30 -8.30 ) വരെയുള്ള ശുശ്രൂഷയ്ക്കു ശേഷം നടക്കും. പൊതുദർശനം 7 ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.00 മുതൽ 4.00 വരെയും വൈകുന്നേരം 6.00 മുതൽ 9.00 വരെയും (ഇന്ത്യൻ സമയം മെയ് 7, 11.30 pm – മെയ് 8, 1.30 am & മെയ് 8 3.30 am – 6.30 ന്നെ) ഉണ്ടായിരിക്കുന്നതാണ്.

ശാലേം ധ്വനി ലേഡീസ് വിംഗ് രക്ഷാധികാരിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. തുമ്പമൺ നോർത്ത് പൂമല തെക്കേതിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ബെറ്റ്സി, ബ്ലസ്സി (ഇരുവരും യു.എസ്).
മരുമക്കൾ: ടോബിൻ, ടോണി (യു.എസ്).

Download ShalomBeats Radio 

Android App  | IOS App 

സഹോദരങ്ങൾ: പരേതനായ പി.എം.ജോൺ, മേഴ്സി ജോൺ (അയിരൂർ), പാസ്റ്റർ വർഗീസ് മത്തായി (എറണാകുളം), സജി മാത്യൂ (സൗദി), ഡെയ്സി കുരുവിള (കിടങ്ങന്നൂർ).

ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കേണമേ.
യൂട്യൂബ് തൽസമയ ലിങ്ക്:
https://youtu.be/f_kWh0YQeuohttps://youtu.be/f_kWh0YQeuo

You might also like
Comments
Loading...