വാഹനാപകടത്തിൽ പാസ്റ്ററും മകളും നിത്യതയിൽ ചേർക്കപ്പെട്ടു

0 675

നാഗ്പൂർ: കഴിഞ്ഞ ചില വർഷങ്ങളായി നാഗപൂർ കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനം ചെയ്തുകൊണ്ടിരുന്ന യുവ സുവിശേഷകൻ പാസ്റ്റർ പോൾ ഗ്രേയ്സനും (30), രണ്ടു വയസ്സുള്ള മകളും വാഹനാപകടത്തിൽ മരണമടഞ്ഞു. കേരളത്തിലേക്കുള്ള യാത്രയിൽ ഇന്നലെ (മെയ് 1) രാത്രിയിൽ ആന്ധ്രയിൽ വച്ചാണ് അപകടമുണ്ടായത്. ഭാര്യയെയും മൂത്തമകനെയും ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.

മുസ്ലിം സമുദായത്തിൽ നിന്ന് വിശ്വാസ ജീവിതത്തിലേക്ക് വന്ന വ്യക്തിയായിരുന്ന പാസ്റ്റർ ഗ്രേയ്സൻ നല്ല ദൈവവചന പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു. ഹോസ്പിറ്റലിൽ ആയിരിക്കുന്ന അദ്ദേഹത്തിൻറെ ഭാര്യയും കുഞ്ഞിനെയും ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെയും പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കുക.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...