ബ്രദർ ജോസഫ് ജോണിൻ്റെ (അച്ചൻകുഞ്ഞ്) സംസ്കാരം നാളെ

0 1,239

കൊല്ലം: 2021 ഏപ്രിൽ 26 ന് നിത്യതയിൽ ചേർക്കപ്പെട്ട പോളയത്തോട് അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവും പട്ടത്താനം വികാസ് നഗർ വയലിൽ പുത്തൻവീട്ടിൽ ബ്രദർ ജോസഫ് ജോൺ (അച്ചൻകുഞ്ഞ്-58) ൻ്റെ സംസ്കാര ശുശ്രൂഷ 2021മെയ് 3 തിങ്കളാഴ്ച്ച (നാളെ) നടത്തപ്പെടും. രാവിലെ 9.00 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.00 മണിക്ക് പോളയത്തോട് അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും. ആത്മീയ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ജോസഫ് ജോൺ അനേക മിനിസ്ട്രികൾക്ക് ഒരു കൈത്താങ്ങായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുക.

ഭാര്യ: ജോളി ജോസഫ്
മക്കൾ: അലിഷ്യ ജോസഫ് (USA),
ജോഹന്ന ജോസഫ് (ബാംഗ്ലൂർ);
മരുമകൻ: സാം സെൽവിൻ ജോൺ (USA),
കൊച്ചുമകൻ: ലിയാം സാം.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...