പ്രശസ്ത വേദശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. കെൻ ജ്ഞാനകൻ നിത്യതയിൽ
ബാംഗ്ലൂര്‍: പ്രശസ്ത വേദശാസ്ത്രജ്ഞനും എഴുത്തുകാരനും അധ്യാപകനും പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയായ ആക്റ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ സ്ഥാപകനും ചാന്‍സലറും ഏഷ്യാ തിയോളജിക്കല്‍ അസ്സോസിയേഷന്‍റെ സ്ഥാപക അംഗങ്ങളില്‍ ഒരാളുമായ ഡോ. കെന്‍ ജ്ഞാനകന്‍, 2021 മെയ് 9 ന് (ഞായർ) കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം പിന്നീട്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വളരെയധികം സംഭാവനകൾ ഡോ. കെൻ ചെയ്തിട്ടുണ്ട്.
Download ShalomBeats Radio
Android App | IOS App
മാനേജ്മെന്റ്, പരിസ്ഥിതി, വിദ്യാഭ്യാസം, സംരംഭകത്വം, ദൈവശാസ്ത്രം, തത്ത്വചിന്ത തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹം ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പഠിപ്പിക്കുന്ന ബഹുമുഖ പ്രതിഭയായ ഡോ. ജ്ഞാനകൻ, ETASI യുടെ ചെയർമാനും സ്വിറ്റ്സർലൻഡിലെ ഇന്റർനാഷണൽ കൗൺസിൽ ഫോർ ഹയർ എഡ്യൂക്കേഷന്റെ ചെയർമാനുമാണ്. സ്വിറ്റ്സർലൻഡിലെ ഗ്ലോബൽ ചലഞ്ചസ് ഫോറത്തിന്റെ (ജിസിഎഫ്) വൈസ് പ്രസിഡന്റും ജനീവയിലെ ഐക്യരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ് ആൻഡ് റിസർച്ചിന്റെ (യുണിറ്റാർ) ഉപദേശകനുമാണ്.
ഭാര്യ പ്രേമ,
മക്കൾ – സന്തോഷ്, അനുപ.