മലയാളി യുവതി ഇസ്രായേലിൽ ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു

0 1,637

ഇസ്രായേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തിൽ ഇസ്രായേൽ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടതായാണ് വിവരം. 

Download ShalomBeats Radio 

Android App  | IOS App 

വീട്ടിലേക്ക് ഫോൺ ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ജനലിലൂടെ റോക്കറ്റ് റൂമിലേക്ക് പതിക്കുകയായിരുന്നുവെന്നും സുരക്ഷ മുറിയിലേക്ക് ഓടി മാറുന്നതിന് സമയം കിട്ടിയില്ലെന്നുമാണ് പുറത്ത് വരുന്ന വിവരം. മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

You might also like
Comments
Loading...