പാസ്റ്റർ ജോസഫ് ദേവസ്യയുടെ സഹോദരി മോളി സെബാസ്റ്റ്യൻ (66) നിത്യതയിൽ

0 365

പന്തളം: അസംബ്ലീസ് ഓഫ് ഗോഡ്, കൈപ്പുഴ സഭയുടെ ശുശ്രൂഷകനും പന്തളം സെക്ഷൻ സെക്രട്ടറിയുമായ പാസ്റ്റർ ജോസഫ് ദേവസ്യയുടെ അവിവാഹിതയായ സഹോദരി മോളി സെബാസ്റ്റ്യൻ (66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മെയ്‌ 11 ചൊവ്വാഴ്ച പെട്ടെന്ന് കൈപ്പുഴ പാഴ്സനേജിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ്‌ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും താൻ പ്രിയം വച്ച കർത്താവിന്റെ അടുക്കലേക്ക്‌ ചേർക്കപ്പെട്ടു. മൃതദേഹം കോവിഡ്‌ പരിശോധനക്കു ശേഷം (നെഗറ്റീവ്‌) പൊയ്യാനിൽ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അവിവാഹിതയായ സഹോദരി, കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നതിനാൽ ചില വർഷങ്ങളായി പാസ്റ്ററോടൊപ്പം തന്റെ സംരക്ഷണയിൽ ആയിരുന്നു.

സംസ്ക്കാര ശുശ്രൂഷ മെയ്‌ 14 വെള്ളിയാഴ്ച രാവിലെ സ്വദേശമായ വാഴക്കുളത്തേക്കു കൊണ്ടുപോകയും 12.00 മണിയോടുകൂടെ വാഴക്കുളം എ.ജി. സഭയുടെ സെമിത്തേരിയിൽ സംസ്ക്കരിക്കുകയും ചെയ്യുന്നതിനു ക്രമീകരണങ്ങൾ ചെയ്തുവരുന്നു. വാഴക്കുളം എ ജി സഭയുടെ പ്രാരംഭ വിശ്വാസികളാണ്‌ പാസ്റ്റർ ജോസഫ്‌ ദേവസ്യായുടെ കുടുംബം.

You might also like
Comments
Loading...