പാസ്റ്റർ റെജിറ്റ് ചെറിയാൻ (49) നിത്യതയിൽ

0 1,123

ബാഹറി: ഇന്ത്യാ മിഷൻ (ബീഹാർ) മിഷനറിയും ഐ.പി.സി. തൃശൂർ പടവരാട് ഹെബ്രോൻ സഭാംഗവുമായ പാസ്റ്റർ റെജിറ്റ് ചെറിയാൻ (49) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്നു പുലർച്ചെ ബീഹാറിലെ ബാഹറിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ ഇന്ത്യാ മിഷൻ്റെ ചുമതലയിൽ ബാഹറിൽ നടക്കും.

തൃശൂർ വെട്ടുകാട് ഇഞ്ചോടിയിൽ കുടുംബാംഗമാണ് പാസ്റ്റർ റിജിറ്റ്. ദീർഘവർഷങ്ങളായി ഉത്തരേന്ത്യൻ മിഷനറി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പാസ്റ്റർ ബീഹാറിലും ചത്തീസ്ഗഡിലും ഉത്തർപ്രദേശിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: മാള പുത്തൻവേലിക്കര തെറ്റയിൽ ബിന്ദു
മക്കൾ: സാം, സ്റ്റെഫിന.

You might also like
Comments
Loading...