ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സെന്റർ ശുശ്രുഷകൻ പാസ്റ്റർ വി. ജോർജ്ജ് (65) നിത്യതയിൽ

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ സീനിയർ ശുശ്രുഷകനും, ചങ്ങനാശ്ശേരി നോർത്ത് സെന്റർ ശുശ്രുഷകനുമായ വലിയപറമ്പിൽ പാസ്റ്റർ വി. ജോർജ്ജ് (65) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി കോട്ടയം ഭാരത് ഹോസ്പ്പിറ്റൽ ICU ൽ ആയിരിന്നു. സംസ്കാരം നാളെ (മെയ് 22 ന്) നടത്തപ്പെടും.
ദൈവസഭാ കൗൺസിൽ മെമ്പർ, ഇവാഞ്ചലിസം സെക്രട്ടറി, ദൈവസഭ ദൂതൻ മാനേജിംഗ് എഡിറ്റർ, ബൈബിൾ സ്കൂൾ അദ്ധ്യാപകൻ, ചാരിറ്റി ഡയറക്ടർ, ഗവേണിംഗ് ബോഡി മെമ്പർ എന്നീ നിലകളിൽ പാസ്റ്റർ ജോർജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുത്തുകാരൻ റെയ്സൺ വി. ജോർജ്ജിന്റെ പിതാവാണ്.
ഭാര്യ: സാലി ജോർജ്,
മറ്റു മക്കൾ: റെയ്ഗൻ, രൂഫോസ്.