സുവിശേഷക ശാന്ത കൗർ (സാധു സുന്ദർസിംഗിൻ്റെ അനന്തിരവൾ) നിത്യതയിൽ

0 1,411

മോറൻഹട്ട്: ഭാരതം കണ്ട അതുല്യ ക്രൈസ്തവ മിഷനറി സാധു സുന്ദർസിംഗിൻ്റെ അനന്തിരവൾ, സുവിശേഷകയും സന്നദ്ധപ്രവർത്തകയുമായിരുന്ന ശാന്ത കൗർ (66) ഇന്നലെ വൈകുന്നേരം മൂന്നു മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. ആസാമിലെ ദിബ്രുഗഡ് എന്ന ജില്ലയിൽ വച്ചായിരുന്നു അന്ത്യം; ശ്വാസകോശ സംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്നു. സർദാർ പ്രതാപ് സിംഗിൻ്റെയും ശ്രീമതി ധനാൽ കൗറിൻ്റെയും പത്താമത്തെ മകളായി 1954 ൽ പഞ്ചാബിൽ ആയിരുന്നു ജനനം.

അഞ്ചാമത്തെ വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അവർ പിന്നീട് വളർന്നത് അവരുടെ മൂത്ത സഹോദരനായ സാധു കിഷൻസിംഗിന്റെ സംരക്ഷണത്തിലായിരുന്നു. കർത്താവിനായി ശക്തമായി പ്രയോജനപ്പെട്ടുകൊണ്ടിരുന്ന അവിവാഹിതയായിരുന്ന ശാന്ത, തൻ്റെ സഹോദരൻ്റെ ഓർമക്കായി സ്ഥാപിച്ച ‘സാധു കിഷൻസിംഗ് മെമ്മോറിയൽ ട്രസ്റ്റ്’ എന്ന സ്ഥാപനത്തിലൂടെ അനാഥരായ കുഞ്ഞുങ്ങൾക്ക് ആശ്വാസവും പ്രചോദനവും ആയിരുന്നു. ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലൈഫ്ലൈറ്റ് മിനിസ്ട്രിസ് ഹിന്ദി വിഭാഗം നടത്തിവരുന്ന ലോക്ക്ഇൻ എന്ന യുവജന പ്രോഗ്രാമാണ് അവർ അവസാനമായി പങ്കെടുത്ത യോഗം. വചനഘോഷണത്തെ ജീവിതോദ്ദേശമായി കണ്ട അവർ അവസാന ദിവസങ്ങളിൽ പോലും അതിനായി സമയം കണ്ടെത്തിയിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...