ദോഹ ബെഥേൽ എ.ജി സഭാംഗം ബ്രദർ ബിജു മാണി (47) നിത്യതയിൽ ചേർക്കപ്പെട്ടു

0 1,135

ദോഹ: ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ദോഹ സഭാംഗം ബ്രദർ ബിജു മാണി (47) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്. കോവിഡ് രോഗത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ദീർഘ ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു.

ബെഥേൽ ഏ.ജി. ദോഹ സഭയുടെ ട്രാൻസ്‌പോർട്ട് കോർഡിനേറ്റർ പദവി അനേകം വർഷങ്ങൾ വഹിച്ചിരുന്നു. കോതമംഗലം സ്വദേശിയാണ്. ഭാര്യ സിമിയും രണ്ടു മക്കളും ദോഹയിൽ ആയിരിക്കുന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കേണമേ.

You might also like
Comments
Loading...