ലോക പ്രശ്‌സത സുവിശേഷകൻ പാസ്റ്റർ റ്റി ബി ജോഷ്വാ നിത്യതയിൽ

0 2,068

നൈജീരിയ: ലോക പ്രശസ്ത സുവിശേഷകനും ടി വി പ്രഭാഷകനുമായ പാസ്റ്റർ ടി.ബി ജോശ്വാ (57 വയസ്സ്) കർതൃസന്നിധിയിൽ പ്രവേശിച്ചു. നൈജീരിയയിലെ ലാഗോസിൽ നിന്ന് ഇമ്മാനുവൽ ടിവി ടെലിവിഷൻ സ്റ്റേഷൻ നടത്തുന്ന ക്രിസ്ത്യൻ മെഗാചർച്ചായ ചർച്ച് ഓഫ് ഓൾ നേഷൻസിന്റെ (SCOAN) സിനഗോഗിന്റെ സീനിയർ പാസ്റ്ററും സ്ഥാപകനുമായിരുന്നു ടി ബി ജോഷ്വ. ജൂൺ 5 ശനിയാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു എന്നാണ് സഭാവൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. സഭയുടെ ഔദ്യോഗിക പോസ്റ്റ് അനുസരിച്ച്, 2021 ജൂൺ 5 ശനിയാഴ്ച, ഇമ്മാനുവൽ ടെലിവിഷൻ പങ്കാളികളുടെ യോഗത്തിൽ ടിബി ജോഷ്വ പ്രവാചകൻ പറഞ്ഞത് “എല്ലാത്തിനും സമയം – പ്രാർത്ഥനയ്ക്കായി ഇവിടെ വരാനുള്ള സമയവും വീട്ടിലേക്ക് മടങ്ങാനുള്ള സമയവും, അവസാന നിമിഷങ്ങൾ ദൈവസേവനത്തിനായി ചെലവഴിക്കുന്നു “

Download ShalomBeats Radio 

Android App  | IOS App 

അവസാന വാക്കുകളായി അദ്ദേഹം മൊഴിഞ്ഞത് ” വാച്ച് ആൻഡ് പ്രേ ” എന്നായിരുന്നു

You might also like
Comments
Loading...