പാസ്റ്റർ എം. കുഞ്ഞപ്പിയുടെ സഹധർമ്മിണി അന്നമ്മ കുഞ്ഞപ്പി കർത്താവിൽ നിദ്ര പ്രാപിച്ചു.

0 2,376

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സംസ്ഥാന ഓവർസീയർ പാസ്റ്റർ എം. കുഞ്ഞപ്പിയുടെ സഹധർമ്മിണി അന്നമ്മ കുഞ്ഞപ്പി കർത്താവിൽ നിദ്ര പ്രാപിച്ചു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് എൽ.എം പ്രസിഡൻ്റായിരുന്നു. സംസ്കാരം പിന്നീട് .

കഴിഞ്ഞ ദിവസം സംഭവിച്ച വീഴ്ചയെ തുടർന്ന് കോട്ടയംകാരിത്താസ് ഹോസ്പിറ്റലിൽ ശസ്ത്രക്രീയയ്ക്ക് വിധേയ ആയിരുന്നു. തുടർന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണമായത്. മൃതദേഹം കാരിത്താസ് ഹോസ്പിറ്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം പിന്നീട്. ഏഴംകുളം തറയശ്ശേരിൽ കുടുംബാംഗമാണ് പരേത. മക്കൾ: Dr. ഷിബു കെ മാത്യു (എഡ്യുക്കേഷൻ ഡയറക്ടർ ,ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ) ,ഷീബ

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ:- സ്മിത ഷിബു ,ജോമോൻ
കൂടുതൽ വിവരങ്ങൾ പിന്നീട്.

You might also like
Comments
Loading...