പാസ്റ്റർ ഡോ.കെ.വി.ജോൺസൺ (55) നിത്യതയിൽ

0 1,828

ബെംഗളുരു: ഗ്രന്ഥകാരനും , സുവിശേഷകനും ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശീലോഹാം മിനിസ്ട്രിയുടെ സ്ഥാപക പ്രസിഡൻറുമായ പാസ്റ്റർ ഡോ.ജോൺസൺ കെ.വി.(55) നിത്യതയിൽ. സംസ്കാരം പിന്നീട്. ക്യാൻസർ ബാധിതനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളുരുവിലെ ഭവനത്തിൽ കഴിയുകയായിരുന്നു. കൊല്ലം ജില്ലയിൽ കുന്നത്തൂരിൽ ഗ്രേയ്സ് കോട്ടേജിൽ പരേതനായ കെ കെ വർഗീസ് – ചിന്നമ്മ ദമ്പതികളുടെ ആറാമത്തെ മകനാണ്.
നെഹെമ്യാവിന്റെ പുസ്തകം ഒരു പഠനം, ദാനിയേൽ പ്രവചനം എന്നീ പുസ്തകത്തിൻ്റെ ഗ്രന്ഥകർത്താവാണ്.
കർണാടക യുണൈറ്റഡ് പെന്തെക്കൊസ്ത് ഫെലോഷിപ്പ് ( കെ യു .പി .എഫ്) സെക്രട്ടറിയായ ഡോ.ജോൺസൺ സുവിശേഷ പ്രവർത്തനത്തൊടൊപ്പം സാമൂഹിക സേവന രംഗത്തും ഉത്സാഹിയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ഡോ. ജ്യോതി ജോൺസൺ
മക്കൾ: ഡോ.ജെമി ജോൺസൺ, ജോനാഥാൻ ജോൺസൺ

You might also like
Comments
Loading...