ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വൈ യോഹന്നാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 647

തിരുവനന്തപുരം: ശാരോൻ ഫെലോഷിപ്പ് ചർച്ച് തെക്കൻ മേഖലയിലെ സീനിയർ ശുശ്രൂഷകനും കാരക്കോണം സെന്റർ രക്ഷാധികാരിയുമായ കർത്തൃദാസൻ പാസ്റ്റർ വൈ യോഹന്നാൻ (75) ഒക്ടോബർ 14 വ്യാഴാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില നാളുകളായി ശാരീരികമായി ക്ഷീണിതനായിരുന്നു.

തിരുവനന്തപുരം ജില്ലയിൽ കൊറ്റാമം യാക്കോബ് – ജമിലി ദമ്പതികളുടെ മകനായി 1946 ജനുവരി 9 ന് ജനിച്ചു. കർത്തൃവേലയിൽ വ്യാപൃതനായിരുന്ന താൻ വില്ലേജ് ഗോസ്പൽ ടീമിന് രൂപം നൽകി. നെയ്യാറ്റിൻകര, തമിഴ്നാട് പ്രദേശങ്ങളിൽ സുവിശേഷം അറിയിച്ചതിന്റെ ഫലമായി ഇവിടങ്ങളിൽ സഭകൾ ഉടലെടുത്തു. ഏകദേശം അമ്പതിൽ പരം വർഷം കർത്തൃശുശ്രൂഷയിൽ ആയിരുന്നു. ന്തവയത്തുകോണം, മുള്ളിലവുവിള, ആര്യനാട്, കുന്നത്തുകാൽ, കൊറ്റാമം, പൂവത്തൂർ, തത്തിയൂർ, ഇടക്കോട് എന്നിവിടങ്ങളിൽ സഭാ ശുശ്രൂഷകനായി സേവനമനുഷ്ടിച്ചു. തമിഴ്നാട് സെക്ഷൻ പാസ്റ്ററായും കാരക്കോണം സെന്റർ പാസ്റ്ററായും സേവനമനുഷ്ഠിച്ചു.
സൺഡേ സ്കൂളിൻെറയും സി.ഇ.എമ്മിൻെറയും പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...