ഏ. ജി. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സി.ഐ.പാപ്പച്ചൻ നിത്യതുറമുഖത്ത്

0 1,237

വാർത്ത ഷാജി ആലുവിള

പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനായിരുന്ന, കുറുമ്പകര ചരുവിള, പീസ്‌കോട്ടേജിൽ പാസ്റ്റർ സി.ഐ. പാപ്പച്ചൻ (86)
നിത്യതയിൽ പ്രവേശിച്ചു.
കടയ്ക്കാമൺ ചരുവിളയിൽ എം.ഇടിച്ചാണ്ടിയുടെയും അന്നമ്മ ഇടിച്ചാണ്ടിയുടെയും നാലാമത്തെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ദൈവ വിളികേട്ട് 1957-1959 കാലഘട്ടങ്ങളിൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ വേദപഠനം നടത്തി ശുശ്രൂഷയിൽ പ്രവേശിച്ചു. പത്തനാപുരം, കൊട്ടാരക്കര സെക്ഷൻ പ്രസ്ബിറ്റർ ആയി സേവനം ചെയ്തിട്ടുണ്ട്. പലസ്ഥലങ്ങളിലും ചർച്ചും പാഴ്സണേജുകളും പണി കഴിപ്പിച്ചു. നൂറുകണക്കിന് ആളുകളെ വിശ്വാസത്തിലേക്ക് നയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

പരസ്യയോഗങ്ങൾ നടത്തുന്നതിൽ അതീവ ഉത്സാഹിയായിരുന്നു പാസ്റ്റർ പാപ്പച്ചൻ. അമ്പത്തിയഞ്ചു വർഷം കൊണ്ട് ഇരുപതോളം സ്ഥലങ്ങളിൽ ശുശ്രൂഷിച്ചു.
(മലബാറിലെ മീനങ്ങാടി, കല്ലട, കടമ്പനാട്, വള്ളികുന്നം, ചണ്ണപ്പേട്ട, പാണ്ടനാട്, കൊല്ലുകടവ്, അലിമുക്ക്, പിടവൂർ, കുളത്തൂപ്പുഴ, കുതിരച്ചിറ, അയിരൂർ, തൃക്കണ്ണമംഗൽ, അടൂർ, മാന്നാർ, വെണ്മണി, കൂടൽ, മഞ്ജള്ളൂർ, കൂര)
സംസ്ക്കാരം പിന്നീട്.


ഭാര്യ.കുഞ്ഞമ്മ പാപ്പച്ചൻ.
മക്കൾ. ഡാർളി, സാബു പാപ്പച്ചൻ, സിബു പാപ്പച്ചൻ, ഡോളി.
മരുമക്കൾ. ജോയികുട്ടി, ഷാന്റി സാബു, ജിജോ സിബു, ഗോഡ്‌ലി.
കൊച്ചുമക്കൾ. ജൂലി റോബിൻ, ലിജോ ചാക്കോ, ക്രിസ്റ്റലി ജിം, സിബിയ സാബു, സിജിയ സിബു, സ്റ്റാലിൻ സാബു, സാനിയ സിബു.

You might also like
Comments
Loading...