പ്രൊഫ എം വൈ യോഹന്നാൻ (84) അന്തരിച്ചു.

0 1,290

റിപ്പോർട്ട് : ബ്ര. സുനിൽ മങ്ങാട്ട്

കൊലഞ്ചേരി കേന്ദ്രമാക്കി സുവിശേഷപ്രഭാഷണങ്ങളിൽ വ്യത്യസ്തത പുലർത്തിയ, ആയിരക്കണക്കിന് ആളുകളെ ആത്മീകതയിലേക്ക് ആനയിച്ച പ്രഭാഷകൻ പ്രൊ എം വൈ യോഹന്നാൻ നിത്യതയിൽ ചേർക്കപ്പെട്ടു. വൃക്ക സംബന്ധമായ രോഗത്താൽ ചികിത്സയിൽ ആയിരുന്നു.1990 കാലഘട്ടങ്ങളിൽ ആത്മീക പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്ത സുവിശേഷകനാണ് പ്രൊഫ എം വൈ യോഹന്നാൻ.സംസ്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

കൊലഞ്ചേരിയിൽ ഒരു കാർഷിക കുടുംബത്തിൽ ജനിച്ചുവളർന്ന യോഹന്നാൻ തന്റെ പതിനേഴാം വയസിൽ ക്രിസ്തുവിനായി ജീവിതം സമർപ്പിച്ചു. പഠനത്തിന് ശേഷം സ്കൂൾ അധ്യാപകനായി ജീവിതം ആരംഭിച്ചു. ഒരു യോഗത്തിൽ പങ്കെടുക്കവേ വീണ്ടും ജനന അനുഭവമുണ്ടായി.പ്രൈവറ്റായി പഠിച്ചു യൂണിവേഴ്സിറ്റി റാങ്കോടെ ബി എഡ്ഡ് വിരുദവും ബിരുദാനന്ദര ബിരുദവും നേടി.1964 മുതൽ സെന്റ് പീറ്റേഴ്‌സ് കോളേജിൽ അധ്യാപകനായി,33 വർഷം തുടർന്നു.1995 ൽ പ്രിൻസിപ്പളായി വിരമിച്ചു

മലയാളത്തിൽ ‘ സ്വമേധയ സുവിശേഷ സംഘം എന്നറിയപ്പെടുന്ന ഒരു വോളന്ററി മിഷനറി സോസൈറ്റി എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.1000 ൽ പരം ഗ്രന്ഥങ്ങളുടെ കർത്താവു കൂടിയാണ് പ്രൊ യോഹന്നാൻ. സ്വദ്ധസിദ്ധമായ ശൈലികൊണ്ടു ആയിരക്കണക്കിന് ആളുകളെ ആത്മീകതയിലേക്ക് ആകർഷിച്ച സുവിശേഷ പ്രഭാഷകനാണ് പ്രൊ എം വൈ യോഹന്നാൻ.

സുവിശേഷപ്രഭാഷണങ്ങളിൽ ആകൃഷ്ടനായി യാക്കോബായ ഓർത്തഡോക്സ് സഭകളിൽ നിന്നും ധാരാളം ആളുകൾ ക്രിസ്തുവിങ്കലേക്ക് അടുത്തു. തൊണ്ണൂറ് കാലഘട്ടങ്ങളിൽ ” ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് “എന്ന പേരിൽ ഒരു ചാരിറ്റബൾ സൊസൈറ്റി രൂപീകരിച്ചു ആത്മീക പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി. ചാരിറ്റബൾ സൊസൈറ്റിസ് ആക്ട്ന് കീഴിൽ ഒരു ഇന്റർ ഡിനോമിനേഷൻ റിലീജിൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റായി ഫെല്ലോഷിപ് രെജിസ്റ്റർ ചെയ്തു. “ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ് എന്ന ട്രസ്റ്റിന്റ സ്ഥാപക പ്രസിഡന്റ്റും ശക്തനായ പ്രഭാഷകനുമായിരുന്നു പ്രൊ എം വൈ യോഹന്നാൻ..

ദുഃഖത്തിൽ ആയിരിക്കുന്നവരെ ദൈവം ആശ്വസിപ്പിക്കട്ടെ

You might also like
Comments
Loading...