റവ. ഡോ. ബിജു ബെഞ്ചമിൻ നിത്യതയിൽ ചേർക്കപ്പെട്ടു

0 475

അടൂർ: മണക്കാല, ഫെയ്ത് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകൻ ഡോ. ബിജു ബെഞ്ചമിൻ (46) ഇന്ന് വൈകിട്ട് 6 മണിയോടെ ഹൃദയ ആഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഉച്ചയ്ക്ക് 12 മണിക്ക് നെഞ്ചു വേദനയെ തുടർന്ന് പന്തളം സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു.

1976 ഓഗസ്റ്റ് 3ന് ജനിച്ച ഇദ്ദേഹം, മാവേലിക്കര, ബിഷപ്പ് മൂർ കോളേജിൽ നിന്നും B. A., മധുര കാമരാജ് യൂണിവേഴ്സിറ്റി യിൽ നിന്നും M. A., മണക്കാല, ഫെയ്ത് തേയോളജിക്കൽ സെമിനാര്യിൽ നിന്നും B. D., മധുര, T. T. S. നിന്നും M. Th., ജെർമനി, യൂണിവേഴ്സിറ്റി ഓഫ് റെഗൻസ്ബർഗ് നിന്നും Ph. D. യും കരസ്തമാക്കിയിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ഏക മകൾ ഷാരോൺ ആറാം ക്ലാസ്സിൽ പഠിക്കുന്നു. ഗവണ്മെന്റ് അധ്യാപികയായ ഭാര്യ ലിൻസി വടശ്ശേരിക്കര സ്വദേശി ആണ്.

സംസ്കാരം 13 വെള്ളിയാഴ്ച, അടൂർ ഹോളി ക്രോസ്സ് ആശുപത്രിക്ക് സമീപമുള്ള ഫെയ്ത് ഫെലോഷിപ് ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു.

You might also like
Comments
Loading...