വാഹനാപകടത്തിൽ പെന്തക്കോസ്ത് യുവതിക്ക് ദാരുണാന്ത്യം

0 2,410

എരുമേലി: ഏറ്റുമാനൂരിനടുത്തുള്ള തവളക്കുഴി ജംഗ്ഷനിൽ ഇന്നലെ പകൽ 10 മണിയോടുകൂടി നടന്ന വാഹനാപകടത്തിൽ എരുമേലി മുക്കട സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം. മുക്കട  കൊച്ചുകാലായിൽ മനോഹരന്റെയും മിനിയുടെയും മകൾ സനില (19) യാണ് മരണമടഞ്ഞത്.

എരുമേലി മുക്കട ദി പെന്തകോസ്ത് ഫെലോഷിപ്  ഇൻ  ഇന്ത്യ  ദൈവസഭാംഗമാണ്. ഏറ്റുമാനൂരിനടുത്തുള്ള ബന്ധുവീട്ടിൽ പോകുന്നതിനായി എത്തിയതായിരുന്നു സനില. പിതൃസഹോദര പുത്രനോടൊപ്പം  സ്കൂട്ടറിൽ യാത്ര ചെയ്യവെ ഏറ്റുമാനൂർ സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനെ മറികടന്നു വന്ന സ്വകാര്യ ബസിടിച്ച് സ്കൂട്ടർ മറിയുകയും അപകടം സംഭവിക്കുകയുമായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വെച്ചൂച്ചിറ, വലിയപതാലിൽ, തോമ്പികണ്ടം ദി പെന്തകോസ്ത് ഫെലോഷിപ്  ഇൻ  ഇന്ത്യ  ദൈവസഭ സെമിത്തെരിയിൽ.

You might also like
Comments
Loading...