പാസ്റ്റർ എംജോൺസൺ നിത്യതയില്‍

0 637

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ഫീല്‍ഡ് സെക്രട്ടറിയും, കൊട്ടാരക്കര സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ എം. ജോണ്‍സന്‍ (62)നിത്യതയില്‍ പ്രവേശിച്ചു.

എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കല്ലിശ്ശേരി ഡോ.കെ.എം.ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിൽ ചികിത്സതേടി. അവിടെ നിന്നും വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലഡ്മിറ്റായിരുന്നു.സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ ആയതിനാൽ അടൂരിലെ ആശുപത്രിയിൽ എത്തിച്ചു.

Download ShalomBeats Radio 

Android App  | IOS App 


ഇന്നു (17/8/2022)രാവിലെ ആയിരുന്നു അടൂർ ഹോളിക്രോസ്സ് ആശുപത്രിയിൽ മരണം സംഭവിച്ചത്.


പത്തനാപുരം പനംപറ്റ ഇടത്തുണ്ടില്‍ ജി. മത്തായി- കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1961-ല്‍ ജനിച്ചു.പിന്നീട് വെള്ളക്കുളങ്ങരയിലേക്ക് താമസം മാറി.മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് ദൈവസഭയോട് ചേർന്ന് സുവിശേഷവേലയില്‍ വ്യാപൃതനായി. സഭാ ശുശ്രൂഷകന്‍, ഡിസ്ട്രിക്ട് ശുശ്രൂഷകന്‍,സ്റ്റേറ്റ് കൗണ്‍സില്‍ അംഗം, ദൈവസഭയുടെ സൗത്ത് സോണ്‍ ഡയറക്ടര്‍, ക്രഡന്‍ഷ്യല്‍ ബോര്‍ഡ് ഡയറക്ടര്‍, ചര്‍ച്ച് ഓഫ് ഗോഡ് ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി മെമ്പര്‍ എന്നി നിലകളിലും പ്രവര്‍ത്തിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ പാസ്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


വെള്ളക്കുളങ്ങര സഭാ അംഗം ആണ് ഭാര്യ :റാന്നി വലിയകാവ്, കാവും മണ്ണിൽ കുടുംബാംഗം ജെസി. മക്കള്‍: ജോബിൻ USA , ജിബിന്‍.(വേദ വിദ്യാർത്ഥി )

You might also like
Comments
Loading...