ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപകനും പ്രസിഡന്റുമായ പാസ്റ്റർ വി. എ. തമ്പി നിത്യയിൽ ചേർക്കപ്പെട്ടു.

0 1,607

ചിങ്ങവനം: ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപകനും പ്രസിഡന്റുമായ പാസ്റ്റർ വി. എ. തമ്പി നിത്യയിൽ ചേർക്കപ്പെട്ടു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഹോസ്പറ്റലിൽ വെച്ചായിരുന്നു അന്ത്യം.

1976ൽ ന്യൂ ഇന്ത്യാ ദൈവസഭ എന്ന പ്രസ്‌ഥാനത്തിന് തുടക്കം കുറിച്ചു. ഇന്ന് ഇന്ത്യയിൽ 2350 -ലധികം ലോക്കൽ സഭകളും മറ്റ് നിരവധി വിദ്യാഭ്യാസ-ആതുര സ്ഥാപനങ്ങളുമുള്ള പ്രസ്ഥാനമായി ഇത് വളർന്നു കഴിഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ മറിയാമ്മ തമ്പി പ്രഭാഷകയും ടിവി അവതാരകയുമാണ്.

മക്കൾ: ബിജു തമ്പി, ബിനി തമ്പി, ബീന തമ്പി, ബിനു ബിനു എന്നിവർ വിവിധ നിലകളിൽ കർതൃശുശ്രൂഷകളിൽ പങ്കാളികളാണ്. കോട്ടയം ചിങ്ങവനം ന്യൂ ഇന്ത്യ സഭാ ആസ്ഥാനത്ത് ഭൗതീക ശരീരം പൊതു ദർശ്ശനത്തിന് വെയ്ക്കും. ശേഷം സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

You might also like
Comments
Loading...