ലീലാമ്മ മത്തായി കതൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,607

അമേരിക്ക : ഡാളസിൽ ശുശ്രൂഷയിൽ വേലയിൽ ആയിരുന്ന പാസ്റ്റർ ഏബ്രഹാം മത്തായിയുടെ സഹധർമ്മിണി ലീലാമ്മ മത്തായി (75) ഡിസംബർ 3ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
1972 ൽ നഴ്സിംഗ് ജോലിയോടനുബന്ധിച്ച് ന്യൂയോർക്കിൽ പ്രവാസ ജീവിതം ആരംഭിച്ചു. 2018-ൽ നേഴ്സിംഗ് മേഖലയിൽ 50 വർഷം തികച്ചു. സുവിശേഷ താല്പര്യത്തോടെ ജോലിയോടൊപ്പം സഭാശുശ്രൂഷയിൽ ഭർത്താവിനൊപ്പം ആയിരുന്നു. കങ്ങഴ ചക്കാലയിൽ പരേതരായ മാത്യു ഏലിയാമ്മ ദമ്പതികളുടെ മകളാണ്.
മക്കൾ: ലെറ്റി, ലത, ഐസക്. മരുമക്കൾ ജിജു, ബോബി, ജോയ്സ് പരേതയക്ക് ഏഴു കൊച്ചു മക്കളും ഉണ്ട്.
ഡിസംബർ 7 ന് വൈകിട്ട് ആറുമണിക്ക് ഐ പി സി ഹെബ്രോൻ ഡാളസ് സഭയിൽ പൊതുദർശനത്തിനു വെയ്ക്കും. ശവസംസ്കാര ശുശ്രൂഷ രാവിലെ 10 മണിക്ക് മിമോസ ലാൻ ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ചു നടക്കും

You might also like
Comments
Loading...