പാസ്റ്റർ ബെഞ്ചിമിൻ ബാബുവിന്റെ മകൻ രൂഫസിന്റെ സംസ്കാരം 17 ന് തിങ്കളാഴ്ച.

ഷാജി ആലുവിള

0 1,505

പുത്തൂർ : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ മുൻ പ്രെസ്ബിറ്ററും കാർത്തികപ്പള്ളി ഏ.ജി . ശുശ്രൂഷകനും ആയ പാസ്റ്റർ ബെഞ്ചിമിൻ ബാബുവിന്റെ മകൻ രൂഫസ് (9) ന്റെ സംസ്കാര ശുശ്രൂഷ 17 ആം തീയതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് പുത്തൂർ, കാരിക്കൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ, പാസ്റ്റർ ബെഞ്ചിമിന്റെ സ്വന്ത ഭവനത്തിൽ (പുത്തൂർ ) വെച്ച് ആരംഭിച്ച് ഉച്ചക്ക് 1.30 ന് കാരിക്കൽ സെമിത്തേരിയിൽ നടത്തപ്പെടും. 13-ആം തീയതി രാവിലെ എട്ടു മണിക്ക് പരുമല ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥത മൂലം ചില നാളുകളായി ചികിത്സയിൽ ആയിരുന്നു രൂഫസ് . മാർത്തോമാ കുടുംബത്തിൽ അധ്യാപക മാതാപിതാക്കന്മാരായ കൊല്ലരിഴികത്തു വീട്ടിൽ പരേതനായ ബാബു സാറിന്റെയും മറിയാമ്മ ടീച്ചറിന്റെയും ഏക മകനായ പാസ്റ്റർ ബെഞ്ചിമിൻ ഒറ്റക്ക് ആണ് പെന്തകോസ്ത് വിശ്വാസത്തിലേക്ക് ഇറങ്ങി തിരിച്ചത്. റൂഫസിന്റെ തുടർമാനമായ ചികിത്സയിലും തന്റെ ശുശ്രൂഷക്ക് ഭംഗം വരാതെ എവിടെയും പാസ്റ്റർ ബെഞ്ചിമിൻ എത്തി ചേരുന്നത് ശ്രദ്ധേയം ആയിരുന്നു.
മാതാവ്-ഷെറിൻ ബെഞ്ചിമിൻ, ചെന്നിത്തല പുത്തലപ്പടി ശങ്കരത്തിൽ കുടുംബ അംഗവും, ഗായോസ്, ഇളയ സഹോദരനും ആണ്.

You might also like
Comments
Loading...