ഫാ. ജി.ടി.ഊന്നുകല്ലിൽ നിത്യതയിൽ

0 1,665

കോട്ടയം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വും പ്ര​ശ​സ്ത ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ ര​ച​യി​താ​വു​മാ​യ ഫാ. ​ജോ​ർ​ജ് ഉൗ​ന്നു​ക​ല്ലി​ൽ (​ഫാ. ജി.​റ്റി. ഉൗ​ന്നു​ക​ല്ലി​ൽ-81)​നി​ര്യാ​ത​നാ​യി.
സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന ക്രമത്തിലെ പ്രാരംഭഗീതമായ ‘അന്നാ പെസഹാ തിരുനാളില്‍…’ അടക്കമുള്ള അനേകം ഗാനങ്ങളുടെ രചയിതാവായിരുന്നു. ഇത്തിത്താനം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചിരുന്ന പ്രിയ വൈദികന്റെ വേർപാട് ഇന്നലെ ഉച്ചയ്ക്കായിരുന്നു.
മൂവായിരത്തിലേറെ ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു പിറന്നത്.
സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30ന് ​ത​ടി​യൂ​രു​ള്ള ഭ​വ​ത്തി​ൽ ആ​രം​ഭി​ക്കും. ഉൗ​ന്നു​ക​ല്ലി​ൽ ഒ.​കെ.​തോ​മ​സ്-​മ​റി​യാ​മ്മ ദ​മ്പതി​ക​ളു​ടെ മ​ക​നാ​ണ്.

You might also like
Comments
Loading...