ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് മാതൃഭൂമി ന്യൂസ് ചാനൽ ക്യാമറമാൻ മരിച്ചു.

0 1,767

പാപ്പിനിശേരി: ദേശീയപാത പാപ്പിനിശേരിയിൽ ബുള്ളറ്റ്ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്, ചാനൽ കേമറാമാൻ മരിച്ചു. മാതൃഭൂമി ന്യൂസ് ചാനൽ കണ്ണൂർ ബ്യൂറോയിലെ ക്യാമറമാൻ പ്രതീഷ് വെള്ളിക്കീ (38)ലാണ് മരിച്ചത്.ഇന്നു പുലർച്ചെ ഒന്നോടെ പാപ്പിനിശേരി ചുങ്കത്ത് ആണ് അപകടം.

ഇന്നലെ രാത്രി ചാനൽ തെരഞ്ഞെടുപ്പ് പരിപാടിയായ പടയോട്ടത്തിന്റെ കണ്ണൂർ സ്റ്റേഡിയം കോർണറിലെ ഷൂട്ട് കഴിഞ്ഞ് സ്വന്തം ബുള്ളറ്റ് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. എതിർദിശയിൽ നിന്നു മറികടന്ന് വന്ന വാഹനം കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ചോരവാർന്ന് കിടന്ന പ്രതീഷിനെ കർണാടകയിൽ നിന്നുള്ള യാത്രക്കാരും വളപട്ടണം പാലത്തിൽ മീൻ പിടുത്തം നടത്തുകയായിരുന്ന മത്സ്യതൊഴിലാളികളും ചേർന്ന് കണ്ണൂർ എ കെ ജിആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരിച്ചുവെന്ന് വളപട്ടണം പോലീസ് പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...