റവ. ഡോ. പി. എസ്. ഫിലിപ്പ് എനിക്ക് ജേഷ്ഠ സഹോദരനു തുല്യസ്ഥാനീയൻ ആയിരുന്നു | റവ. ഡോ. വി .റ്റി അബ്രഹാം (ജനറൽ സൂപ്രണ്ട്, സൗത്ത് ഇന്ത്യ അസ്സംബ്ലിസ് ഓഫ് ഗോഡ്)

0 651

മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ഡോ. പി. എസ് ഫിലിപ്പിന്റെ ദേഹവിയോഗ വാർത്ത മനസ്സിലുണ്ടാക്കിയ വേദന ചെറുതല്ല. എന്റെ ക്രിസ്തീയ ശുശ്രൂഷയിൽ പിന്നിട്ട 45 വർഷം ഫിലിപ്പ് സർ എനിക്ക് ജേഷ്ഠ സഹോദരനു തുല്യസ്ഥാനീയൻ ആയിരുന്നു. ക്രിസ്തുവിന്റെ തനതായ സ്വഭാവവും പ്രകൃതവും സ്വജീവിതത്തിൽ പകർത്താൻ ആവോളം ഉത്സാഹിച്ച മാതൃകാ ശുശ്രൂഷകൻ.

സൗമ്യമായ പെരുമാറ്റവും, ആകർഷകമായ വ്യക്തിത്വം കൊണ്ട് ജനമനസ്സുകളിൽ ഇടം പിടിച്ച ലക്ഷണമൊത്ത പെന്തക്കോസ്ത് സഭാ നേതാവ് എന്നിങ്ങനെ ഫിലിപ്പ് സാറിനെ കുറിച്ചുള്ള വിശേഷണങ്ങൾ ഏറെ. ജീവിതത്തിലും ഉപദേശത്തിലും വിശുദ്ധി കാത്തുസൂക്ഷിച്ച ഫിലിപ്പ് സർ ദൈവജനത്തിന്റെ നടുവിൽ പ്രഭുവും മഹാനും ആയിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഫിലിപ്പ് സാറിന്റെ കടന്നുപോകൽ മലയാളി പെന്തക്കോസ്തർക്ക് വിശേഷാൽ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിന് തീരാ നഷ്ട്ടമാണ്. സന്തഃപ്ത കുടുംബാംഗങ്ങളെ സർവാശ്വാസങ്ങളുടെയും ദൈവം സമാശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സൗത്ത് ഇന്ത്യ അസംബ്ലിസ്സ് ഓഫ് ഗോഡിലെ ആയിരകണക്കിന് സഭകളുടെയും ശുശ്രൂഷകന്മാരുടെയും ദുഃഖവും പ്രത്യാശയും ഇവിടെ രേഖപ്പെടുത്തുന്നു.

You might also like
Comments
Loading...