സഹായഹസ്തവുമായി പി.സി.ഐ. ഓഖിദുരിത മേഖലയിൽ

0 1,018

തിരുവനന്തപുരം:  ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതെച്ച പുന്തറ , വിഴിഞ്ഞം കടലോര മേഖലകളിൽ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയും പുത്രികാ സംഘടനകളായ പെന്തക്കോസ്ത് വിമൺസ് കൗൺസിലും പെന്തക്കോസ്ത് യൂത്ത് കൗൺസിലും ആശ്വാസ ഹസ്തവുമായി എത്തി.പുന്തറയിൽ സംഘടിപ്പിച്ച പ്രത്യേക സഹായ വിതരണ സമ്മേളനത്തിൽ ഭക്ഷണ സാധനങ്ങൾ അടങ്ങിയ നൂറുകണക്കിന് കിറ്റുകൾ പെന്തക്കോസ്ത് കൗൺസിലിന്റെ സന്നദ്ധ പ്രവർത്തകർ വിതരണം ചെയ്തു.പി.സി.ഐ. നാഷണൽ സെക്രട്ടറി പാ. ജോസ് അതുല്യ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പി.സി.ഐ. ജനറൽ പ്രസിഡണ്ട് കെ. ഏബ്രഹാം, മീഡിയ കൺവീനർ അജി കുളങ്ങര, ചാരിറ്റി കൺവീനർ പി.ജി. ജോർജ് പി.ഡബ്ല്യു.സി. വൈസ് പ്രസിഡണ്ട് ബിജോ ജോസ് അതുല്യ , പി. വൈ. സി സൗത്ത് സോൺ പ്രസിഡണ്ട് ജോഷി സാം മോറിസ് തുടങ്ങിയവർ പ്രസംഗിച്ചു.പി വൈ സി പ്രവർത്തകരായ പാ പ്രഭാഷ്, ഷിബു ഏലിയാസ് ,ക്രിസ്തുദാസ് , ലുവർട്ട് ജോൺ തുടങ്ങിയവർ തിരുവനന്തപുരത്ത് ഇന്നലെ നടത്തിയ വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകി.

“കണ്ണീരോടെയല്ലാതെ ആർക്കും ഈ ദുരിതമേഖലയിൽ നിൽക്കാനാവില്ല; ദുരന്തത്തിൽ പതിനഞ്ചു വയസുള്ള മകൻ നഷ്ടപ്പെട്ട ഒരു കുടുംബം ഞങ്ങൾ സന്ദർശിച്ചു. അതുപോലെ മൂന്ന് അംഗങ്ങൾ നഷ്ടപ്പെട്ട മറ്റൊരു കുടുംബം.ഇവരുടെ വേദന നമ്മുടെ വേദന കൂടിയാണ്. ചെറിയ ഒരു സഹായമെങ്കിലും ഇവർക്ക് ചെയ്യാൻ കഴിഞ്ഞാൽ …. തീർച്ചയായും ദൈവനാമം മഹത്വപ്പെടും” സന്ദർശനത്തെ തുടർന്ന് പി. വൈ.സി സൗത്ത് സോൺ പ്രസിഡണ്ടായ ജോഷി തിരുവനന്തപുരത്ത് പ്രതികരിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ഓഖി ദുരിതമുണ്ടായ ആദ്യ ദിനങ്ങളിൽ തന്നെ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ദുഃഖിതർക്ക് ആശ്വാസവുമായി കടൽപ്പുറത്ത് ഓടിയെത്തിയിരുന്നു. അന്ന് അവർ നടത്തിയ പ്രാഥമിക ശുശ്രൂഷകളും സോഷ്യൽ മീഡിയായിൽ നടത്തിയ ലൈവ് വാർത്തകളും നിരവധിയാളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ഉപരി സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ അവരുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു.

ഓഖി ദുരിത മേഖലയിൽ പെന്തക്കോസത് കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനറൽ കമ്മിറ്റി നടത്തുന്ന പ്രഥമ സന്ദർശനമായിരുന്നു ഇന്നലത്തെത്.പി ഡബ്ലു. സി. യുടെ മുഖ്യ പ്രവർത്തകരായ നിർമ്മല രാജൻ, ബെസി ജോയി, എലിസബത്ത് റോയി എന്നിവരെ കൂടാതെ ബിജോയി വി. പി. അലക്സ് കോന്നി ,പാ ജോസഫ് സാം തുടങ്ങിയവരും സന്ദർശന ടീമിൽ ഉണ്ടായിരുന്നു.

തുടർന്നും ഒട്ടനവധി കാര്യങ്ങൾ ഈ നാട്ടിൽ ചെയ്യാൻ പദ്ധതിയിടുന്നതായി പി.സി.ഐ മാധ്യമ പ്രതിനിധി ബ്ര. അജി കുളങ്ങരയും ചാരിറ്റി കൺവിനർ പി.ജി. ജോർജും മാധ്യമങ്ങളോട് ഇന്നലെ വൃക്തമാക്കി. പി.സി.ഐ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക: 9447095601

പി.സി.ഐ ചാരിറ്റി കൺവീനർ പി.ജി. ജോർജ് സഹായ വിതരണത്തിന് നേതൃത്വം കൊടുക്കുന്നു

 

 

You might also like
Comments
Loading...