ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന കർതൃദാസന്റെ മകൾ അത്യാസന്ന നിലയിൽ, സാമ്പത്തികമായി സഹായിക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു.

0 10,183

പാസ്റ്റർ പി.ജി.സുധീഷ്‌. കഴിഞ്ഞ 25 വർഷങ്ങളായി കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു, ഇപ്പോൾ നിലവിൽ ചില വർഷങ്ങളായി ചെങ്ങന്നൂരിൽ വാടകക്ക് (സഭ) താമസിക്കുന്നു സ്വന്തമായി സ്ഥലമോ, വീടോ ഒന്നുമില്ല. അദ്ദേഹവും സഹധർമ്മിണിയും, പിന്നെ ദൈവം ദാനമായി നൽകിയ ഒരു മകനും മകളും. കഴിഞ്ഞ മൂന്നു വർഷങ്ങൾ ആയി മകൾ സിമിമോൾ.പി.സുധീഷിൻറെ (20) യൂറിനറി ബ്ലാഡറിന് യൂറിൻ സ്റ്റോർ ചെയ്യാൻ കപ്പാസിറ്റി ഇല്ല. ഇത് മൂലം, ബ്ലാഡറിൽ നിന്നും യൂറിൻ ഓവർഫ്ലോ ആകുകയും അതുമൂലം രണ്ടു വൃക്കകളും 95% പ്രവർത്തനരഹിതമാക്കുകയും ചെയ്‌തു, കേരളത്തിലെ തന്നെ പേര് കേട്ട സ്വകാര്യ- സർക്കാർ ആശുപത്രികളിൽ മാറി മാറി ചികിത്സ നടത്തി സാമ്പത്തികമായി ഏറെ കഷ്ടം സഹിച്ചു. കരുണയുള്ള നല്ലവരായ പ്രദേശവാസികളാണ് ഇവരെ സഹായിച്ചത്. കൊച്ചി അമൃതയിലുള്ള യൂറോളജി പ്രൊഫസ്സർ ഡോക്ടർ സഞ്ജീവൻ പറഞ്ഞത് കുടലിന്റെ ഒരു ഭാഗം മുറിച്ച് ബ്ലാഡറിൽ കൂട്ടി യോജിപ്പിച്ചു ബ്ലാഡർവലുപ്പം ആക്കണം പിന്നീട് കിഡ്‌ഡ്‌നി മാറ്റി വെയ്ക്കുകയും, കുറഞ്ഞത് രണ്ടു ശാസ്ത്രക്രിയ എങ്കിലും വേണം അതിന് ആവശ്യമായ ഏകദേശം മൂന്ന് ലക്ഷം രൂപ വേണ്ടി വരുമെന്നാണ്. ആ തുക, അവരെ സംബന്ധിച്ച് വളരെ വലുതായതിനാൽ, ശസ്‌ത്രക്രിയ ഒഴിവാക്കുകയും തുടർന്ന് എറിത്രോപൊയ്റ്റിന് എന്ന ഒരു കുത്തിവെയ്പ്പ് എടുക്കുന്നു കഴിഞ്ഞ മൂന്ന് വർഷമായി. കുത്തിവയ്പ്പിനുള്ള മരുന്നിന് തന്നെ 10 എണ്ണത്തിന് 7920രൂപ ആണ്. (രണ്ടു മാസം കൂടുമ്പോൾ 10 എണ്ണം, അതിന് പോലും തീരെ നിർവാഹമില്ല) രണ്ടു മക്കളെയും വിദ്യാഭ്യാസതിന് പോലും വിടാൻ നിവർത്തിയില്ലാതെ വലയുന്നു.

ഇത് വായിക്കുന്ന ശാലോം ധ്വനിയുടെ നല്ലവരായ വായനക്കാർ, നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യണം എന്നു ദൈവനാമത്തിൽ ചോദിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

താല്പര്യമുള്ളവർ, ദയവായി ബന്ധപെടുക;

പാസ്റ്റർ പി. ജി. സുധീഷ്‌

ഫോൺ നമ്പർ: 09526784001
07012147008

Account Number: 20135766110
State Bank of India

Branch: Chengannur town
IFSC:SBIN0070085

You might also like
Comments
Loading...