അടിയന്തിര പ്രാർത്ഥന ആവശ്യം: ഗിൽഗാൽ ആശ്വാസ ഭവൻ

0 1,707

തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ തിരുവല്ല, ഇരവിപേരൂരിലുള്ള ഗില്ഗാല്‍ ആശ്വാസഭവനിലെ നൂറ്റിഎഴുപത്തിയേഴു പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സ്ഥിതി
വളരെ ആശങ്കാജനകമാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. ഈ പ്രത്യേക പരിസ്ഥിതിയില്‍
ദൈവമക്കള്‍ എല്ലാവരും ഗില്ഗാല്‍ ആശ്വാസഭവനെ ഓർത്ത് ശ്രദ്ധയോടെ പ്രാർത്ഥിക്കേണമെന്ന് ഡയറക്ടര്‍ പാസ്റ്റര്‍ പ്രിന്‍സ് അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

അന്തേവാസികളും ജോലിക്കാരുമായി അവിടെയുള്ള നാനൂറിലധികം പേർക്ക്
രണ്ടു ദിവസങ്ങളായി കോവിഡ് റാപ്പിഡ് ടെസ്റ്റ്‌ നടത്തിയതിന്‍റെ ഫലം ശനിയാഴച പുറത്തു വന്നിരുന്നു. വൃദ്ധരും, ശാരീരികവും മാനസീകവുമായ വൈകല്യമുള്ളവരും, കിടപ്പു രോഗികളും ഉള്‍പ്പടെ മുന്നൂറിലധികം അന്തേവാസികള്‍ ആണ് അവിടെ ഉള്ളത്. സര്‍ക്കാരിന്‍റെ കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടും രോഗവ്യാപനം ഉണ്ടായത് എവിടെ നിന്നാണെന്ന് ഇതുവരെ സ്ഥിരീകരിക്കുവാൻ സാധിച്ചിട്ടില്ല. ആശ്വാസഭവന്‍ തന്നെ കോവിഡ് ക്ലെസ്റ്ററായി തിരിച്ചു രോഗ ബാധിതര്‍ക്ക് പ്രത്യേക പരിചരണം നല്‍കിവരുന്നു.

ശാലോം ധ്വനി വായനക്കാർ ഈ വിഷയത്തിനായി പ്രത്യേകാൽ പ്രാർത്ഥിക്കുകയും നിങ്ങളുടെ സ്നേഹിതരോടും സഭയോടും പ്രാർത്ഥനയ്ക്കായ് പങ്കു വയ്ക്കുകയും ചെയ്യേണമേ.

You might also like
Comments
Loading...