പാസ്റ്റർ ജീ ജോയി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
Download ShalomBeats Radio
Android App | IOS App
ബൈബിൾ ചാർട്ടുകൾ കേരളത്തിൽ ആദ്യമായി പുറത്തിറക്കിയ ചിത്രകാരന്മാരിൽ പ്രമുഖനായ പാസ്റ്റർ ജീ ജോയി ഫെബ്രുവരി 18 വ്യാഴാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ക്രിസ്തീയ സംഗീത ലോകത്ത് മറക്കാനാവാത്ത സംഭാവനകൾ അദ്ദേഹം നല്ക്കിട്ടുണ്ട്. ഒരു കാലത്ത് പെന്തെകൊസ്ത് കൺവൻഷൻ വേദികളിൽ നിറസാന്നിധ്യമായിരുന്നു പ്രിയ പാസ്റ്റർ ജി ജോയി. അനേകം ഗാനങ്ങൾ രചിക്കുകയും ഈണം പകരുകയും ചെയ്തിട്ടുണ്ട്. പെയ്റ്റിംഗ് മേഘലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ദീർഘ വർഷങ്ങൾ ആയി കർണാടകയിൽ മിഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ചില ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ സ്ട്രോക്ക് നിമിത്തം മംഗാലപുരത്ത് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തും എങ്കിലും ഉച്ചക്ക് 12 മണിയോടെ താൻ പ്രിയം വച്ച കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ദു:ഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.