അനുഗ്രഹീത സുവിശേഷ പ്രസംഗകൻ പാസ്റ്റർ രാജേഷ് കെ ബേബിയുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുക

0 617

ചെമ്പൂർ: ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡ് ചാമവിള സഭയുടെ ശുശ്രൂഷകനും ദൈവരാജ്യ വ്യാപ്തിക്കായി പരസ്യയോഗം, കൺവൻഷൻ, ഓൺലൈൻ ശുശ്രൂഷകൾ എന്നിങ്ങനെ വിവിധ നിലകളിൽ പ്രയോജനപ്പെട്ടു കൊണ്ടിരുന്ന അനുഗ്രഹീത സുവിശേഷ പ്രസംഗകൻ പാസ്റ്റർ രാജേഷ് കെ ബേബി ഇരുവൃക്കകളും പ്രവർത്തനരഹിതമായി വളരെ ഗുരുതരാവസ്ഥയിൽ ഇപ്പോൾ ആയിരിക്കുന്നു. കഴിഞ്ഞ നാലു മാസങ്ങളായി കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളുടെ ചികിത്സയിലായിരിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

സാധാരണയായി 1.5 മാത്രം ആവശ്യമായിരിക്കുന്ന ക്രിയാറ്റിന്റെ അളവ് 17 ആയി കൂടുകയും 5 ലേക്ക് വരുകയും ചെയ്തു. വൃക്കയുടെ പ്രവർത്തനം തകരാറിലായതിനെത്തുടർന്ന് അഞ്ച് ഡയാലിസിസ് കഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സകൾക്ക് ശേഷം അനുബന്ധ ചികിത്സകൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൃക്ക മാറ്റി വെക്കൽ മാത്രമാണ് പരിഹാരമെന്നും ഇനി മറ്റ് ചികിത്സകൾ കൊണ്ട് കാര്യമില്ലെന്നുമാണ് മെഡിക്കൽ കോളേജിലെ റിപ്പോർട്ട്. വളരെ ഭാരിച്ച തുക വേണ്ടിവരും എന്ന കാരണത്താൽ ഭാര്യ ബിനിത തന്റെ വൃക്ക നൽകാം എന്ന് സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രീയയുൾപ്പെടെയുള്ള ചികിത്സകൾക്കായി പത്ത് ലക്ഷത്തോളം രൂപ ആവശ്യമായിരിക്കുന്നു. സ്വന്തമായി ഒരു വീടുപോലുമില്ലാത്ത ദയനീയവസ്ഥയിൽ രണ്ട് കൊച്ച് കുഞ്ഞുങ്ങളുമായി കഴിഞ്ഞുകൂടുകയാണ് പാസ്റ്റർ രാജേഷ്. ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും നിങ്ങളാൽ കഴിയുന്ന സഹായങ്ങളും പ്രതീക്ഷിക്കുന്നു.
പാസ്റ്റർ, രാജേഷ് ബേബി & ബിനിത
(Mob : +91 82815 34819)

പാസ്റ്റർ രാജേഷിന്റെ സ്നേഹിതർ ചെയ്ത ലൈവ് വീഡിയോ കാണാം:

https://m.facebook.com/story.php?story_fbid=3546339688826531&id=100003516045935

നിങ്ങളുടെ സഹായം പാസ്റ്റർ രാജേഷിന്റെ ഭാര്യ ബിനിതയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് നിക്ഷിക്കാവുന്നതാണ് (വിവരങ്ങൾ ചുവടെ ചേർത്തിട്ടുണ്ട്)

Name :BINITHA. S. T
Account No :57036935770
Branch: Ottasekharamangalam
IFSC : SBINOO70322

You might also like
Comments
Loading...