പ്രാർത്ഥനയ്ക്കും സഹായത്തിനും

0 1,249

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മാവേലിക്കര സെന്ററിലെ ചെറുതന സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.ജി. ജോൺ അസ്ഥികളിലെ മജ്ജ കേടാകുന്ന രോഗം (Myelo Fibrosis) നിമിത്തം വളരെ ബുദ്ധിമുട്ടനുഭവിക്കുന്നു. ഈ രോഗത്തിനുള്ള മരുന്ന് ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ വിദേശത്തുനിന്നാണ് വരുത്തുന്നത്. ഒരാഴ്ചത്തെ മരുന്നിന് നിലവിൽ 26000 രൂപയാണ് ചെലവ്. തുടർമാനമായി ഈ മരുന്ന് കഴിക്കേണ്ടതുണ്ട്‌. ഇപ്പോൾ 5 Mg ഡോസാണ് എടുക്കുന്നത്; ഇനി ഡോസ് കൂട്ടേണ്ടതായി വരാം. അപ്പോൾ ചെലവ് ഇതിലും വർധിക്കും. എറണാകുളം അമൃത ആശുപത്രിയിലെ ചികിത്സയാണ്.
എട്ടു കുടുംബങ്ങൾ മാത്രമുള്ള ചെറുതനയിലെ ചെറിയ കൂടിവരവിന് ദൈവദാസനെ കൈത്താങ്ങുന്നതിൽ വളരെയധികം പരിമിതികളുണ്ട്. ദൈവദാസന്റെ മൂന്നു പെൺമക്കളിൽ ഒരാളുടെ വിവാഹം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഈ ദൈവദാസൻ്റെ വിടുതലിനായും ഈ കുടുംബത്തിനായും പ്രത്യേകം പ്രാർത്ഥിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനും ദൈവമക്കൾ സന്മനസ് കാട്ടിയാലും.

ഫോൺ : 9446864823

You might also like
Comments
Loading...