പ്രത്യേക പ്രാർത്ഥനയ്ക്ക്

0 1,309

പാസ്റ്റർ സുഭാഷ് കുമാർ റ്റി എസ്.
കഴിഞ്ഞ 20 വർഷമായി പാസ്റ്റർ സുഭാഷ് കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു. കഴിഞ്ഞ നാലു വർഷമായി പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിയ്ക്കടുത്ത് പുന്നവേലി എന്ന സ്ഥലത്ത് കുടുംബമായി താമസിച്ച്, ക്രൈസ്റ്റ് പെന്തക്കോസ്ത് മിനിസ്ട്രി എന്ന സംഘടനയോടു ചേർന്ന് പ്രവർത്തിച്ചു വരുന്നു. ഭാര്യയും, പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളും, പത്താംക്ലാസിൽ പഠിക്കുന്ന മകനും അടങ്ങുന്നതാണ് തന്റെ കുടുംബം.

2021 ജനുവരി മാസം 19 ന് താൻ താമസിച്ചുകൊണ്ടിരിക്കുന്ന വാടക വീടിന്റെ അടുക്കള മേൽക്കൂരയിലെ പൊട്ടിയ ഓട് മാറ്റിയിടാൻ കയറവേ പട്ടിക ഒടിഞ്ഞു താഴേക്ക് വീണു. അപ്പോൾ തന്നെ രണ്ട് കാലുകളും തളർന്നുപോയി. കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ആ വീഴ്ചയിൽ നട്ടെല്ലിന് പൊട്ടൽ ഉണ്ടായിരുന്നു. ജനുവരി 23 ന് ഓപ്പറേഷൻ ചെയ്ത് കമ്പി ഇട്ടു. ഡോക്ടർ പറഞ്ഞത് അനുസരിച്ച് രണ്ടുമാസം മരുന്നുകഴിച്ച് വിശ്രമിച്ചു. ആ സമയമത്രയും എഴുന്നേൽക്കാൻ പോലും കഴിയാതെ കിടക്കയിൽ തന്നെ ആയിരുന്നു. മാർച്ച് 23 ന് ആശുപത്രി യിൽചെന്നപ്പോൾ ഡോക്ടർ ബെൽറ്റ് സഹായത്തോടെ തന്നെ പിടിച്ചിരുത്തി. ഇപ്പോൾ മറ്റുള്ളവരുടെ സഹായത്തോടെ കട്ടിലിൽ ഇരിക്കാൻ സാധിക്കുന്നു. താൻ വേഗത്തിൽ എഴുന്നേൽക്കാനും ദൈവവേല പൂർവ്വാധികം ശക്തിയോടെ ചെയ്യുവാനും ഈ കുറിപ്പ് വായിക്കുന്ന എല്ലാ ദൈവ മക്കളുടെയും പ്രാർത്ഥന ആത്മാർത്ഥമായി ചോദിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

(ഫോൺ: +91 9747442112)

You might also like
Comments
Loading...