ഒ.എം. സ്ഥാപകൻ ജോർജ്ജ് വെർവറിനായി പ്രാർത്ഥിക്കുക

0 1,471

ലണ്ടൻ: ഓപ്പറേഷൻ മൊബിലൈസേഷൻ്റെ സ്ഥാപകൻ ജോർജ്ജ് വെർവറിന് ഡോക്ടർമാർ ഹൃദയ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ഇപ്പോൾ 80 വയസുള്ള അദ്ദേഹം, ബില്ലിഗ്രഹാം കഴിഞ്ഞാൽ ലോക സുവിശേഷീകരണ ഭൂപടത്തിൽ ഏറ്റവും പ്രമുഖനായ വ്യക്തിയാണ്. ഈ ദൈവ മനുഷ്യൻ എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി തിരികെയെത്തേണ്ടതിനായി പ്രാർത്ഥിക്കുക.

അദ്ദേഹം ഇപ്പോൾ ലണ്ടൻ ബ്രിഡ്ജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആൻജിയോഗ്രാമിനും സ്റ്റെന്റ് ഓപ്പറേഷനുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് വെർവർ മെയ് 27 ന് തൻ്റെ വെബ്‌സൈറ്റിൽ പോസ്റ്റുചെചെയ്തിരുന്നു. അതിനുള്ള ശ്രമങ്ങൾക്കിടയിലാണ് അദ്ദേഹത്തിൻ്റെ പ്രധാന രക്ത ധമനിയിൽ ഗുരുതരമായ ബ്ലോക്ക് കണ്ടെത്തിയത്. അതോടെ ഇന്ന് ലണ്ടൻ സമയം ഉച്ചക്ക് 1: 30 ന് ഓപ്പൺ ഹാർട്ട് ബൈപാസ് സർജറി നടത്തുവാൻ ഡോക്റ്റർമാർ തീരുമാനിക്കുകയായിരുന്നു. ദൈവമക്കൾ അദ്ദേഹത്തിനായി പ്രാർത്ഥിക്കുക.

You might also like
Comments
Loading...