അടിയന്തര പ്രാർത്ഥനയ്ക്കായി

0 2,130

സ്നേഹമോൾക്ക്, ആത്മാർത്ഥമായ പ്രാർത്ഥന അനിവാര്യമാണ്

PRAY FOR SNEHA BINOY

Download ShalomBeats Radio 

Android App  | IOS App 

കുമളി : ഇന്ത്യ പെന്തെകൊസ്ത് ദൈവസഭയുടെ കുമളി സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെളിമട ഐ.പി.സിയുടെ സഭ ശുശ്രുഷകൻ ബിനോയ്‌.കെ. ചരുവിലിന്റെ മകൾ സ്നേഹ ബിനോയ്‌ (16) തലച്ചോറിലെ ഞരമ്പ് പൊട്ടുകയും തുടർന്ന് ആന്തരിക രക്തസ്രാവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.

നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരിക്കുന്ന മകളുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. 72 മണിക്കൂർ നീരിക്ഷണത്തിലാണ്. ആരംഭത്തിൽ പെട്ടെന്നുണ്ടായ തലവേദനയും ഛർദിയും മൂലം കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, തുടർന്ന് ആരോഗ്യനില വഷളായി കോട്ടയത്തേക്ക് കൊണ്ട് പോകുകയായിരുന്നു. സ്നേഹ മോൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥന അപേക്ഷിക്കുന്നു.

You might also like
Comments
Loading...