പി.വൈ.സി.യുടെ നേതൃത്വത്തിൽ പീഡിതർക്കായി പ്രാർത്ഥന

0 1,860

പത്തനംതിട്ട: പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസം . 17 ന് വൈകിട്ട് നാലു മണിക്ക് തെക്കെമല കാരുണ്യഭവൻ സന്ദർശനവും വിവിധ നിലകളിൽ ക്രിസ്തുവിനായി പീഡനം അനുഭവിക്കുന്നവർക്കായുള്ള പ്രത്യേകം പ്രാർത്ഥനയും നടക്കും. ജില്ലാ പ്രസിഡണ്ട് പാ. മോൻസി ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം പി വൈ സി പ്രസിഡണ്ട് പി. ലിജോ ജോസഫ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ബ്ലസിൻ ജോൺ മലയിൽ വിഷയം അവതരിപ്പിക്കും. ജില്ലയിലുള്ള പി. വൈ. സി യുടെ എല്ലാ പ്രവർത്തകരും ഈ പ്രാർത്ഥനയിൽ പങ്കാളിയാകണമെന്ന് ജില്ലാ ആക്ടിംഗ് സെക്രട്ടറി ബ്ര. മനോജ് , പ്രോഗ്രാം കൺവിനർ ബ്ര. ഫിന്നി മല്ലപ്പള്ളി തുടങ്ങിയവർ അറിയിച്ചു

80%
Awesome
  • Design
You might also like
Comments
Loading...