കാറ്റും കോളും നിറഞ്ഞ ജീവിതയാത്രയിൽ തളർന്നുപോകാതെ ദൈവത്തെ മുറുകെ പിടിപ്പിൻ.

0 1,372

കാറ്റും കോളും നിറഞ്ഞ ജീവിതയാത്രയിൽ തളർന്നുപോകാതെ ദൈവത്തെ മുറുകെ പിടിപ്പിൻ.

ജീവിതമാകുന്ന പടകിൽ പലപ്പോഴും കാറ്റും കോളും നിറഞ്ഞു പടക് മുങ്ങുവാൻ തുടങ്ങുമ്പോൾ ഭയപ്പെടാതെ കർത്താവിൽ വിശ്വസിക്കുക എന്ന് പാസ്റ്റർ കോശി വൈദ്യൻ.
ജീവിതത്തിൽ നേരിടുന്ന ഓരോ പ്രതികൂലസാഹചര്യങ്ങൾ നാശത്തിനായി അല്ലാ മറിച്ചു അവയിൽ നിന്നും പാഠം ഉൾക്കൊണ്ട് ദൈവീകവിശ്വാസം മുറുകെ പിടിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാലോം ധ്വനി ഒരുക്കിയ ഓണ്ലൈൻ സൂം മീറ്റിംഗിൽ ദൈവ വചനം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടൂർ സ്പിരിച്വൽ വേവ്സ് ഗാനങ്ങൾ ആലപിച്ചു ആരാധനയ്ക്ക് നേതൃത്വം നൽകി. ശാലോം ധ്വനി എക്സിക്യൂട്ടീവ് അംഗവും, പാലക്കാട് റീജിയൻ കോഡിനേറ്റർ ആയും പ്രവർത്തിക്കുന്ന ദൈവദാസൻ ലിജോ ജോണി സൂം മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ശാലോം ധ്വനി ചീഫ് എഡിറ്റർ ജോൺ എൽസാദായി നന്ദി അറിയിച്ചു.

ലോകത്തിൻെറ വിവിധ ഇടങ്ങളിൽ നിന്നും ദൈവമക്കൾ പങ്കെടുക്കുകയും ഫേസ്ബുക്ക് പേജിലൂടെ തത്സമയം വീക്ഷിക്കുകയും ചെയ്‌തു..

You might also like
Comments
Loading...